എന്തൊരു ക്യൂട്ടാണ് ഈ അമ്മയും മകളും; വൈറലായി മന്യയുടെ ചിത്രങ്ങൾ

July 3, 2019

തങ്ങളുടെ  ഇഷ്ടതാരങ്ങളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എപ്പോഴും കൗതുകം അല്പം കൂടുതലായിരിക്കും. താരങ്ങൾക്കൊപ്പം അവരുടെ കുടുംബ വിശേഷങ്ങളും കുട്ടികളുടെ വിശേഷങ്ങളും ഏറെ കൗതുകത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. വിവാഹ ശേഷം വെള്ളിത്തിരയിൽനിന്നും വിട്ടുനിൽക്കുന്ന താരങ്ങളും സിനിമയിൽ നിരവധിയാണ്. ഇവരുടെ വിശേഷങ്ങളും ഏറെ താത്പര്യത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. വിവാഹ ശേഷം വെള്ളിത്തിരയിൽ നിന്നും വിട്ടു നിൽക്കുന്ന മന്യ നായിഡുവിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. മകൾക്കൊപ്പം അതീവ സുന്ദരിയായി താരത്തെയും ചിത്രങ്ങളിൽ കാണാം.

‘ജോക്കർ’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് മന്യ. വിവാഹ ശേഷം അമേരിക്കയിൽ താമസമാക്കിയ താരത്തിന്റെ കുട്ടിയുമൊത്തുള്ള ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. വെള്ളിത്തിരയിൽ നിന്നും വിട്ടുനിന്നെങ്കിലും സമൂഹ മാധ്യമങ്ങളിൽ നിറസാന്നിധ്യമാണ് മന്യ.

‘സ്വന്തം എന്ന് കരുതു’ എന്ന മലയാള ചിത്രത്തിലൂടെ ബാലതാരമായി വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച താരം മലയാളം, തെലുങ്ക്, തമിഴ്, കന്നഡ ചിത്രത്തിലൂടെ വെള്ളിത്തിരയിൽ തിളങ്ങിനിന്നു. ജോക്കറിലെ നായികയായി എത്തിയാണ് താരം മലയാളികളുടെ മനസിൽ ഇടം നേടിയത്. പിന്നീട് കുഞ്ഞിക്കൂനൻ, അപരിചിതൻ,  സ്വപ്നക്കൂട്, വൺമാൻ ഷോ, രാക്ഷസ രാജാവ്, വക്കാലത്ത് നാരായണൻകുട്ടി, പറഞ്ഞു തീരാത്ത വിശേഷങ്ങൾ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

Read also: സണ്ണിയെവിടെ..? ‘മണിച്ചിത്രത്താഴി’ന്റെ ഗ്രൂപ്പ് ഫോട്ടോയിൽ മോഹൻലാലിനെ തിരഞ്ഞ് ആരാധകർ….

വെള്ളിത്തിരയിൽ നിന്നും വിട്ടു നിൽക്കുന്ന താരം അമേരിക്കയിൽ ഫിനാൻഷ്യൽ അനലിസ്റ്റായി ജോലി നോക്കുകയാണ്. ഭർത്താവും മകളും അടങ്ങുന്നതാണ് താരത്തിന്റെ കുടുംബം.

 

View this post on Instagram

 

Us….. #PureLove

A post shared by Manya (@manya_naidu) on

 

View this post on Instagram

 

Beautiful spring day at Central Park?

A post shared by Manya (@manya_naidu) on