‘രണ്ട് ദിവസം മുമ്പ് എനിക്ക് ഹൃദയാഘാതം ഉണ്ടായി, ആൻജിയോപ്ലാസ്റ്റി ചെയ്തു’- ആരോഗ്യനില പങ്കുവെച്ച് സുസ്‌മിത സെൻ

March 3, 2023
Sushmitha sen attack

ബോളിവുഡ് സിനിമാലോകത്ത് ഏറ്റവും ഫിറ്റായി ശരീരം കാത്തുസൂക്ഷിക്കുന്ന താരങ്ങളിൽ ഒരാളാണ് സുസ്മിത സെൻ. സിനിമകളിൽ സജീവമാകുന്ന നടി ഇപ്പോഴിതാ, ഏതാനും ദിവസങ്ങൾക്ക് മുൻപ് തനിക്ക് ഹൃദയാഘാതം ഉണ്ടായതായി ആരാധകരെ അറിയിച്ചിരിക്കുകയാണ്. ആൻജിയോപ്ലാസ്റ്റിയും ചെയ്യേണ്ടിവന്നു. ഇപ്പോൾ സുഖം പ്രാപിച്ചു. കടന്നുപോയ അവസ്ഥയെക്കുറിച്ച് സുസ്മിത സെൻ ഇൻസ്റ്റാഗ്രാമിൽ കുറിക്കുന്നതിങ്ങനെ..

നിങ്ങളുടെ ഹൃദയത്തെ സന്തോഷത്തോടെയും ധൈര്യത്തോടെയും നിലനിർത്തുക, നിങ്ങൾക്ക് ഏറ്റവും ആവശ്യമുള്ളപ്പോൾ അത് നിങ്ങളോടൊപ്പം നിൽക്കും..കുറച്ച് ദിവസങ്ങൾക്ക് മുമ്പ് എനിക്ക് ഹൃദയാഘാതം ഉണ്ടായി…ആൻജിയോപ്ലാസ്റ്റി ചെയ്തു…സ്റ്റെന്റ് സ്ഥാപിച്ചു… ഏറ്റവും പ്രധാനമായി, ‘എനിക്ക് വലിയ ഹൃദയമുണ്ട്’.

സമയോചിതമായ സഹായത്തിനും ക്രിയാത്മക പ്രവർത്തനത്തിനും നന്ദി പറയാൻ ധാരാളം ആളുകൾ… മറ്റൊരു പോസ്റ്റിൽ അത് ചെയ്യും! ഈ കുറിപ്പ് നിങ്ങളെ (എന്റെ അഭ്യുദയകാംക്ഷികളെയും പ്രിയപ്പെട്ടവരെയും) സന്തോഷവാർത്ത അറിയിക്കാൻ വേണ്ടി മാത്രമാണ്…എല്ലാം ശുഭമാണ്, ഞാൻ വീണ്ടും ജീവിതത്തിന് തയ്യാറാണ്! അതോടൊപ്പം ഞാൻ നിങ്ങളെ സ്നേഹിക്കുന്നു!’.

ഇൻസ്റ്റാഗ്രാമിലെ സ്ഥിരാംഗമാണ് സുസ്മിത സെൻ. കുറച്ചു നാളായി സോഷ്യൽ മീഡിയയിൽ സജീവമല്ലാത്തത് ആരാധകരെ ആശങ്കയിലാക്കിയിരുന്നു. അതേസമയം,1994 ൽ പതിനെട്ടാമത്തെ വയസ്സിലാണ് സുസ്മിത ഇന്ത്യയിലെ ആദ്യത്തെ മിസ്സ് യൂണിവേഴ്സായി തിരഞ്ഞെടുക്കപ്പെട്ടത്. 24 വയസ്സ് തികഞ്ഞതിന് ശേഷം നടി ഒരു പെൺകുഞ്ഞിനെ ദത്തെടുത്ത് രക്ഷാകർതൃത്വം സ്വീകരിച്ച് റെനി എന്ന് പേരിടുകയായിരുന്നു. 2000ലാണ് റിനിയെ സുസ്മിത ദത്തെടുത്തത്. 2010-ൽ മൂന്നു മാസം പ്രായമുള്ള മറ്റൊരു പെൺകുട്ടിയെ ദത്തെടുക്കുകയും, അലീസ എന്നു പേര് നൽകുകയും ചെയ്തു നടി.

Read aLSO: വിഷാദരോഗവും അൽസ്ഹൈമേഴ്‌സും ബാധിച്ച മുതിർന്നവർക്ക് ആശ്വാസമാവുന്ന മൃഗങ്ങൾ; ഹൃദയം തൊടുന്ന കാഴ്ച്ച-വിഡിയോ

1996-ൽ പുറത്തിറങ്ങിയ ദസ്റ്റക് ആയിരുന്നു സുസ്മിതയുടെ ആദ്യ ചിത്രം. തമിഴ് ചലച്ചിത്രം രക്ഷകനിലൂടെയാണ് സുസ്മിത ശ്രദ്ധേയയായത്. അഭിനയത്തിന് പുറമെ ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ് സുസ്മിത സെൻ.

Story highlights- Sushmita Sen suffers heart attack