പാട്ടും അഭിനയവും നൃത്തവുമല്ലാതെ മറ്റൊരു കഴിവുള്ള പെൺകുട്ടിയാണോ? എങ്കിലിതാ, മിടുക്ക് തെളിയിക്കാൻ ‘മിടുമിടുക്കി’

December 24, 2020

പാട്ടിലും അഭിനയത്തിലും നൃത്തത്തിലുമെല്ലാം കഴിവ് തെളിയിക്കാൻ നിരവധി വേദികൾ കുട്ടികൾക്ക് ലഭിക്കാറുണ്ട്. റിയാലിറ്റി ഷോകളിലൂടെ പാട്ടും, നൃത്തവും, അഭിനയവും മാത്രം കഴിവുകളായി തിരഞ്ഞെടുക്കപ്പെടുമ്പോൾ വ്യത്യസ്ത അഭിരുചിയുള്ളവർക്കായി വേറിട്ടൊരു വേദി ഒരുങ്ങുകയാണ്. മാർഷ്യൽ ആർട്സ്, സ്പോർട്സ്,മാത്തമാറ്റിക്‌സ്, സയൻസ് തുടങ്ങിയ വ്യത്യസ്തമായ മേഖലകളിൽ കഴിവുള്ള പന്ത്രണ്ടു വയസിന് താഴെ പ്രായമുള്ള പെൺകുട്ടികൾക്കായി ഫ്‌ളവേഴ്‌സ് ചാനലിന്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഒരുക്കുന്ന പരിപാടിയാണ് ‘മിടുമിടുക്കി’.

മിടുക്കികൾക്ക് മിടുക്ക് തെളിയിക്കാൻ ഇടം ഒരുക്കുകയാണ് ‘മിടുമിടുക്കി’. പാട്ടും നൃത്തവും അഭിനയവുമല്ലതെ മറ്റേത് മേഖലയിൽ കഴിവ് തെളിയിച്ച പെൺകുട്ടികൾക്കും മിടുമിടുക്കിയിൽ പങ്കെടുക്കാം. കുട്ടികളുടെ അഭിരുചികൾ തിരിച്ചറിഞ്ഞ് മാതാപിതാക്കൾ ചെയ്യേണ്ടത് ഇത്രമാത്രം. നിങ്ങളുടെ കുട്ടികളുടെ കഴിവ് ഏത് മേഖലയിലാണോ അത് തെളിയിക്കുന്ന വീഡിയോകൾ ഞങ്ങൾക്ക് അയക്കുക. വീഡിയോകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് ലോകം മാറ്റിമറിക്കാം, മിടുമിടുക്കിയിലൂടെ..

വീഡിയോ അയക്കേണ്ട നമ്പർ : 6238810842

ഇ- മെയിൽ വിലാസം : [email protected]

Story highlights- midumidukki show