ഇഷ്ടനഗരത്തെ സുന്ദരമാക്കണം; ആര്യയെത്തേടിയെത്തിയ മോഹൻലാലിന്റെ ഫോൺ കോൾ
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അഭിനന്ദന പ്രവാഹമാണ് ആര്യ രാജേന്ദ്രൻ എന്ന ഇരുപത്തൊന്ന് വയസുകാരിയെ തേടിയെത്തുന്നത്. രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയേറെന്ന അപൂർവ നേട്ടമാണ് ആര്യയെത്തേടിയെത്തിയത്. തലസ്ഥാന നഗരത്തിലെ മേയറായി തെരഞ്ഞെടുക്കപ്പെട്ട ആര്യയെ അഭിന്ദിനന്ദിക്കുന്ന ചലച്ചിത്രതാരം മോഹൻലാലിൻറെ ഫോൺ കോൾ സന്ദേശമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ അടക്കം ശ്രദ്ധേയമാകുന്നത്.
തനിക്ക് ഏറെ ഇഷ്ടപ്പെട്ട നഗരമാണ് തിരുവനന്തപുരം അതിനെ ആര്യയ്ക്ക് നല്ല രീതിയിൽ കൊണ്ടുപോകാൻ കഴിയട്ടെ എന്നാശംസിച്ച മോഹൻലാൽ ആര്യയ്ക്ക് എല്ലാവിധ പിന്തുണകളും ഉണ്ടാകുമെന്നും പറഞ്ഞു. ഇരുവരും വിശേഷങ്ങൾ പങ്കുവച്ചതിനൊപ്പം ലാലേട്ടന്റെ തിരുവനന്തപുരത്തെ വീടിന്റെ അടുത്താണ് തന്റെ വീടെന്നും ആര്യ പറഞ്ഞു. വിളിച്ചതിൽ ഒരുപാട് സന്തോഷമെന്ന് പറഞ്ഞുകൊണ്ടാണ് ഫോൺ സംഭാഷണം അവസാനിപ്പിച്ചത്.
Read also: ‘വേഗം സുഖം പ്രാപിക്കുക സൂര്യാ, അൻപോടെ ദേവ’- രജനീകാന്തിന് ആശംസയുമായി മമ്മൂട്ടി
ഇലക്ട്രിഷ്യനായ പിതാവ് രാജേന്ദ്രനും എൽഐസി ഏജൻറായ അമ്മ ശ്രീലതയും സഹോദരൻ അരവിന്ദും അടങ്ങുന്നതാണ് ആര്യയുടെ കുടുംബം.ഒരു സെന്റ് ഭൂമിയോ വീടോ സ്വന്തമായില്ലാത്ത കുടുംബത്തിൽ നിന്നാണ് തിരുവനന്തപുരത്തെ നിയുക്ത മേയറുടെ വരവ്. വർഷങ്ങളായി വാടക വീട്ടിലാണ് ആര്യയും കുടുംബവും താമസിക്കുന്നത്.
Story Highlights:Mohanlal Congratulates Arya Rajendran