ഇത് പ്രിയദർശന്റെ അമ്മയുടെ സ്പെഷ്യൽ റെസിപ്പി; കാളാഞ്ചി ഫ്രൈ തയ്യാറാക്കി മോഹൻലാൽ- വീഡിയോ
പലതരത്തിലുള്ള പാചക വീഡിയോകളും പരീക്ഷണങ്ങളുമെല്ലാം ഈ ലോക്ക് ഡൗൺ കാലത്ത് സജീവമായിരുന്നു. പലരും അങ്ങനെ താരങ്ങളുമായി. എന്നാൽ താരമായ ഒരാൾ പാചകത്തിലൂടെ വീണ്ടും തിളങ്ങുന്ന കാഴ്ചയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. മറ്റാരുമല്ല, മലയാളികളുടെ പ്രിയതാരം മോഹൻലാൽ ആണ് ആ സെലിബ്രിറ്റി ഷെഫ്.
കാളാഞ്ചി എന്ന മീൻ പാകം ചെയ്യുന്ന വീഡിയോയാണ് മോഹൻലാൽ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ഇത് സുഹൃത്തും സംവിധായകനുമായ പ്രിയദർശന്റെ അമ്മയുടെ റെസിപ്പി ആണെന്നും ഏത് മീൻ ഉപയോഗിച്ചും ഈ സ്പെഷ്യൽ ഫ്രൈ ഉണ്ടാക്കാമെന്നും മോഹൻലാൽ പറയുന്നു. ഫ്രൈഡ് സീ ബാസ് ആണ് മോഹൻലാൽ ഉണ്ടാക്കിയത്.
ലോക്ക് ഡൗൺ സമയത്ത് ദിനചര്യകളിൽ മാറ്റം വന്നുവെന്നും ഉൽപാദനക്ഷമമായ എന്തെങ്കിലും ചെയ്യുന്നതിനായി സാമ്യം മാറ്റിവെച്ചുവെന്നും പറഞ്ഞുകൊണ്ടാണ് മോഹൻലാൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പെട്ടെന്നൊരു ദിവസം കൊവിഡ് പ്രതിസന്ധിക്കെതിരായ ഒരു സംരക്ഷണ നടപടിയായി നമ്മളോടെല്ലാവരോടും വീട്ടിൽ തന്നെ തുടരാൻ ആവശ്യപ്പെട്ടു. ഇത്രയും കാലം നമ്മളാരും അങ്ങനെ വീട്ടിൽത്തന്നെ കഴിഞ്ഞിരുന്നില്ല. എനിക്ക് താൽപ്പര്യമുള്ള കാര്യങ്ങൾ ചെയ്യുന്നതിലൂടെ ഈ സമയങ്ങളെ ഉൽപാദനക്ഷമമാക്കുന്നതിന് ഞാൻ ഒരു ദിനചര്യ ചാർട്ട് ചെയ്തു. അങ്ങനെയുള്ള ഒരു വീഡിയോ ഇതാ’- മോഹൻലാൽ പറയുന്നു.
Read More:‘സന്തോഷകരമായ 9 വർഷങ്ങൾ..നമ്മൾ ഒരു ദശകത്തിലേക്ക് അടുക്കുകയാണ്’- വിവാഹ വാർഷികം ആഘോഷിച്ച് ദുൽഖർ സൽമാൻ
പ്രാദേശിക വിഭവങ്ങൾ ഇഷ്ടമാണെന്നും ഈ പ്രത്യേക മത്സ്യവും താൻ ഉണ്ടാക്കിയ വിഭവവും പ്രിയപ്പെട്ടതാണെന്നും താരം പങ്കിടുന്നു. ഇഷ്ടമുള്ള ഒരു വിഭവത്തിന്റെ പാചകത്തെക്കുറിച്ച് അറിയാൻ ശ്രമിക്കാറുണ്ടെന്നും അതുവഴി തനിക്കോ മറ്റുള്ളവർക്കോ വേണ്ടി അത് തയ്യാറാക്കാറുണ്ടെന്നും മോഹൻലാൽ പറയുന്നു. വളരെ അനുഭവ സമ്പത്തുള്ള ഒരു ഷെഫിനെ പോലെയാണ് മോഹൻലാൽ വിഭവം പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നത്. മുൻപും മോഹൻലാൽ പാചകം ചെയ്യുന്ന വീഡിയോ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Story highlights- mohanlal cooking video