മലയാളത്തിന് അഭിമാന നിമിഷം; 2020-ൽ ഏറ്റവും കൂടുതൽ ട്വീറ്റ് ചെയ്യപ്പെട്ട ഇന്ത്യൻ താരങ്ങളിൽ ഇടംനേടി മോഹൻലാൽ
മലയാളത്തിന്റെ പേര് ഇന്ത്യൻ സിനിമയുടെ നെറുകയിൽ എത്തിച്ച ചലച്ചിത്രതാരമാണ് പത്മശ്രീ മോഹൻലാൽ. ഇപ്പോഴിതാ മലയാളികൾക്ക് വീണ്ടും അഭിമാനമാകുകയാണ് മോഹൻലാൽ എന്ന അത്ഭുതപ്രതിഭ. 2020-ൽ ഏറ്റവും കൂടുതൽ ട്വീറ്റ് ചെയ്യപ്പെട്ട സൗത്ത് ഇന്ത്യൻ താരങ്ങളിൽ ഇടംനേടിയിരിക്കുകയാണ് മോഹൻലാൽ. ആദ്യ പത്തിലാണ് മോഹൻലാലും ഇടംനേടിയിരിക്കുന്നത്. പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് മോഹൻലാൽ ഉള്ളത്. അതേസമയം മലയാളത്തിൽ നിന്നും ആദ്യമായാണ് ഒരു താരം ഈ പട്ടികയിൽ ഇടം നേടുന്നത്.
മഹേഷ് ബാബുവാണ് 2020-ൽ ഏറ്റവും കൂടുതൽ ആളുകൾ ട്വീറ്റ് ചെയ്യപ്പെട്ട പുരുഷ ചലച്ചിത്രതാരം. പവൻ കല്യാൺ, വിജയ്, ജൂനിയർ എൻടിആർ, തരക്, സൂര്യ, അല്ലു അർജുൻ, റാം ചരൺ, ധനുഷ് എന്നിവർക്കൊപ്പമാണ് ലിസ്റ്റിൽ മോഹൻലാലും ഇടം നേടിയിരിക്കുന്നത്. ലിസ്റ്റിൽ പത്താം സ്ഥാനത്തുള്ളത് ചിരഞ്ജീവിയാണ്. അതേസമയം ഏറ്റവും കൂടുതൽ ട്വീറ്റ് ചെയ്യപ്പെട്ട സൗത്ത് ഇന്ത്യൻ വനിതാ താരങ്ങൾ കീർത്തി സുരേഷ്, കാജൽ അഗർവാൾ, സാമന്ത, രശ്മിക, പൂജ ഹെഗ്ഡെ, തപ്സി പന്നു, തമന്ന, രാകുൽ പ്രീത്, ശ്രുതി ഹാസൻ, തൃഷ തുടങ്ങിയവരാണ്.
நீங்க ஆவலோடு காத்திட்டுருந்த moment வந்தாச்சு!
— Twitter India (@TwitterIndia) December 14, 2020
2020’ஸ் Most Tweeted About South Indian Superstars, இதோ! 🥁#இதுநடந்தது pic.twitter.com/47crVyjGmF
വെള്ളിത്തിരയിൽ തിരക്കുള്ള താരമാണ് മോഹൻലാൽ. നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്’. ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. 2021-ൽ ഓണം റിലീസ് ആയാണ് ചിത്രം ഒരുങ്ങുന്നത്.
Story Highlights: Mohanlal listed in most tweeted super star