ഹലാല്‍ ലൗ സ്റ്റോറിക്ക് ശേഷം ‘മോമോ ഇന്‍ ദുബായ്’; പുതിയ ചിത്രവുമായി സക്കരിയ മുഹമ്മദ്
ഹലാല്‍ ലൗ സ്റ്റോറിക്ക് ശേഷം സക്കരിയ മുഹമ്മദ് പുതിയ ചിത്രമൊരുക്കുന്നു. മോമോ ഇന്‍ ദുബായ് എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ നിര്‍മാണവും തിരക്കഥയുമാണ് സക്കരിയ നിര്‍വഹിക്കുന്നത്. നവാഗതനായ അമീന്‍ അസ്‌ലം ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നു.
ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. ഒരു ചില്‍ഡ്രന്‍സ് ഫാമിലി ചിത്രംകൂടിയാണ് മോമോ ഇന്‍ ദുബായ്. ക്രോസ് ബോര്‍ഡര്‍ കാമറ, ഇമാജിന്‍ സിനിമാസിന്റെ ബാനറില്‍ സക്കരിയ, പി.ബി അനീഷ്, ഹാരിസ് ദേശം എന്നിവരാണ് നിര്‍മാണം.
അനീഷ് ജി മേനോന്‍, അനു സിതാര, അജു വര്‍ഗീസ്, ഹരീഷ് കണാരന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. സക്കരിയയ്ക്ക് ഒപ്പം ആഷിഫ് കക്കോടിയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ജിംഷി ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. മുഹ്‌സിന്‍ പരാരിയുടെ വരികള്‍ക്ക് ജാസി ഗിഫ്റ്റും ഗഫൂര്‍ എം ഖയൂമുമാണ് സംഗീതം ഒരുക്കുന്നു.
Story highlights: Momo in Dubai New Film