‘ഞാൻ അദ്ദേഹത്തെ കണ്ട ആദ്യത്തേതും ഒരുപക്ഷേ അവസാനത്തേതുമായ കാഴ്ച ഇതാണ്’- അനിൽ നെടുമങ്ങാടിന്റെ ഓർമ്മകളിൽ അഹാന

December 26, 2020

കമ്മട്ടിപ്പാടം, അയ്യപ്പനും കോശിയും തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അനിൽ നെടുമങ്ങാടിന്റെ മരണം വളരെ അപ്രതീക്ഷിതമായിരുന്നു. മലങ്കര ഡാമിലെ കയത്തിൽപ്പെട്ടാണ് അനിൽ നെടുമങ്ങാടിന്റെ മരണം. മലയാള സിനിമയിലെ ഒട്ടേറെ പ്രമുഖർ അനിലിന്റെ ഓർമ്മകൾ പങ്കുവെച്ചു. ആദ്യ ചിത്രത്തിൽ ഒപ്പം അഭിനയിച്ച അനിൽ നെടുമങ്ങാടിന്റെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് അഹാന കൃഷ്ണ.

2014 ൽ റിലീസ് ചെയ്ത അഹാനയുടെ ആദ്യ ചിത്രമായ ഞാൻ സ്റ്റീവ് ലോപ്പസിലൂടെയാണ് അനിലും സിനിമയിലേക്ക് എത്തിയത്. സിനിമയിൽ നിന്നുള്ള ഒരു രംഗമാണ് അഹാന പങ്കുവയ്ക്കുന്നത്. “ഞാൻ അദ്ദേഹത്തെ കണ്ട ആദ്യത്തേതും ഒരുപക്ഷേ അവസാനത്തേതുമായ കാഴ്ച ഇതാണ്. നിങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ, ഈ ഷോട്ടിൽ .. ചിരിക്കാതിരിക്കാൻ ഞാൻ വളരെ ബുദ്ധിമുട്ടുകയാണ്. അത്തരമൊരു മിടുക്കനും സ്വതസിദ്ധനുമായ നടനായിരുന്നു അദ്ദേഹം. ഓരോ ടേക്കിലും രസകരമായ കൗണ്ടറുകളുമായി അദ്ദേഹം വരുമായിരുന്നു. ഈ രംഗത്തിൽ എനിക്ക് വളരെ ഗൗരവമായ ഒരു മുഖം ഉണ്ടായിരിക്കണം. എന്നാൽ ആദ്യമായി അഭിനയിക്കുമപ്പോൾ, അതും പരിചയസമ്പന്നനായ നടനു മുന്നിൽ.. അദ്ദേഹം എത്ര രസികനായ ഒരു നടനാണെന്ന് ഞാൻ അതിശയിച്ചുപോയി .. അദ്ദേഹം പെർഫോം ചെയ്യുന്നത് ഞാൻ ആ ഒരു ദിവസം മാത്രമാണ് കണ്ടത് .. പക്ഷേ ആറുവർഷത്തിനു ശേഷവും അതിലെ ഓരോ കാര്യങ്ങളും ഞാൻ നന്നായി ഓർക്കുന്നു. നിങ്ങൾ ഇല്ലെന്നത് അവിശ്വസനീയമാണ്. ശരിക്കും അന്യായമാണ്. നിരവധി വർഷത്തെ പോരാട്ടത്തിന് ശേഷം, ആളുകൾക്ക് അർഹമായ അവസരങ്ങൾ ലഭിക്കാൻ തുടങ്ങുമ്പോൾ, ജീവിതം അവരെ അകറ്റുന്നു. വളരെ വേഗം പോയി …’- അഹാനയുടെ വാക്കുകൾ.

Story highlights- ahaana krishna about anil nedumangad