ശ്രദ്ധ നേടി മൃദുലയുടേയും യുവകൃഷ്ണയുടേയും വിവാഹനിശ്ചയ വീഡിയോ

December 24, 2020
Mridula Vijay and Yuva Krishna Engagement video

അഭിനയ വിസ്മയങ്ങളൊരുക്കുന്ന താരങ്ങളുടെ കുടുംബ വിശേഷങ്ങളും പലപ്പോഴും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ടെലിവിഷന്‍ സ്‌ക്രീനിലൂടെ പ്രേക്ഷകരുടെ പ്രിയതാരങ്ങളായി മാറിയ മൃദുല വിജയ്-യും യുവകൃഷ്ണയും വിവാഹിതരാകുന്നു എന്ന വിശേഷവും ആരാധകര്‍ ഏറ്റെടുത്തു.

ഇപ്പോഴിതാ ശ്രദ്ധ നേടുകയാണ് താരങ്ങളുടെ വിവാഹനിശ്ചയ വീഡിയോ. തിരുവനന്തപുരത്ത് വെച്ചായിരുന്നു വിവാഹ നിശ്ചയ ചടങ്ങുകള്‍ നടന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

Read more: 2020-ല്‍ മലയാളികളുടെ ഹൃദയതാളങ്ങള്‍ കീഴടക്കിയ പാട്ടുകള്‍

തിരുവനന്തപുരം സ്വദേശിനിയാണ് മൃദുല വിജയ്. 2015-മുതല്‍ ടെലിവിഷന്‍ സീരിയല്‍ രംഗത്ത് സജീവമാണ് താരം. സംഗീത നൃത്ത അധ്യാപികയായ കൃഷ്ണവേണിയുടെ മകനാണ് യുവ കൃഷ്ണ. അഭിനയമികവുകൊണ്ട് ഇരു താരങ്ങളും ശ്രദ്ധേയരാണ്.

Story highlights: Mridula Vijay and Yuva Krishna Engagement video