മൈജിയുടെ 82-ാമത് ഷോറും കടവന്ത്രയിൽ നാളെ പ്രവർത്തനമാരംഭിക്കുന്നു
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ ഷോറും ശൃംഖലയായ മൈജിയുടെ എൺപത്തിരണ്ടാമത് ഷോറും എറണാകുളം കടവന്ത്രയിൽ നാളെ പ്രവർത്തനമാരംഭിക്കും.
സ്മാര്‍ട്ട് ഫോണ്‍, ലാപ്പ്ടോപ്പ്, കമ്പ്യൂട്ടര്‍, ഇതര മള്‍ട്ടി മീഡിയ ആക്സെസറീസ് അടക്കമുള്ള എല്ലാ ഡിജിറ്റൽ ഉത്പന്നങ്ങളുടെയും വിപുലമായ ശേഖരമാണ് പുതിയ ഷോറുമിൽ ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടന ഓഫറായി കടവന്ത്ര ഷോറുമിൽ നിന്നും മൊബൈൽ ഫോൺ പർച്ചേസ് ചെയ്യുമ്പോൾ ഓരോ 10,000 രൂപയ്ക്കും 1,000 രൂപയുടെ ക്യാഷ് ബാക്ക് ലഭിക്കും.
ഉപഭോക്താക്കൾക്കായി മികച്ച ഓഫറുകളാണ് ഒരുക്കിയിരിക്കുന്നതെന്ന് മൈ-ജി റീജിയണൽ ബിസിസ് മാനേജർ സിജോ ജെയിംസ് പറഞ്ഞു. കൂടാതെ മൈജി കെയര്‍, മൈജി പ്രിവിലേജ് കാര്‍ഡ്, ജി ഡോട്ട് പ്രൊട്ടക്ഷന്‍ പ്ലസ്, എക്സ്ചേഞ്ച് സ്കീം അടക്കം വിവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
15 വര്‍ഷങ്ങള്‍ക്ക് മുൻപ് കോഴിക്കോട് ആരംഭിച്ച മൈജി അതിവേഗം ജൈത്രയാത്ര തുടരുകയാണ്. പ്രൊഫഷണല്‍ മാനേജ്മെന്റ് മികവും ടെക്നോളജി ജാഗ്രതയും മൈജി ഡിജിറ്റല്‍ ഷോറുമുകൾ ഉറപ്പു നൽകാറുണ്ട്. ലോകോത്തര ബ്രാന്റുകളുടെ ഡിജിറ്റല്‍ പ്രോഡക്ടുകളും മോഡലുകളും മൈജി ഷോറുമുകളില്‍ ലഭ്യമാണ്.
Story highlights- MyG kadavanthra showroom inauguration