പഴയകാല ഫോട്ടകളുടെ ഓര്‍മ്മകളില്‍ നിറഞ്ഞ് നദിയ മൊയ്തു- വീഡിയോ
ഓര്‍മ്മകളുണര്‍ത്തുന്ന പഴയകാല ചിത്രങ്ങള്‍ക്ക് ഭംഗി അല്പം കൂടുതലാണ്. പ്രത്യേകിച്ച് അഭിനയ വിസ്മയം തീര്‍ക്കുന്ന ചലച്ചിത്രതാരങ്ങളുടെ പഴയകാല ചിത്രങ്ങള്‍ക്ക്. പലപ്പോഴും ഇത്തരം ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിള്‍ ശ്രദ്ധ നേടാറുമുണ്ട്. നിരവധി സിനിമകളിലൂടെ മലയാള മനസ്സുകളില്‍ ഇടം നേടിയ നദിയ മൊയ്തു പങ്കുവെച്ച ചില ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു.
ആദ്യമായി ഒരു കലണ്ടറിന്റെ മോഡലയതിന്റെ ഓര്‍മ്മകളാണ് താരം പങ്കുവെച്ചിരിക്കുന്നത്. വിവിധ ലുക്കിലുള്ള നദിയ മൊയ്തുവിനെ വീഡിയോയില്‍ കാണാം. 1985-ല്‍ പകര്‍ത്തിയതാണ് ഈ ഫോട്ടോകള്‍.
Read more: ‘അഞ്ചാം പാതിര കഴിഞ്ഞ സ്ഥിതിക്ക്…’; ‘ത്രില്ലര്‍ ബോയ്സ്’ വീണ്ടുമെത്തുന്നു എന്ന് കുഞ്ചാക്കോ ബോബന്
നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്രലോകത്തേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് നദിയ മൊയ്തു. 1984 ല്‍ തിയേറ്ററുകളിലെത്തിയ ഈ ചിത്രത്തില്‍ മോഹന്‍ലാലും പത്മിനിയുമായിരുന്നു കേന്ദ്ര കഥാപാത്രങ്ങള്‍. പഞ്ചാഗ്നി, വധു ഡോക്ടറാണ്, ഡബിള്‍സ്, സെവന്‍സ്, ആറു സുന്ദരിമാരുടെ കഥ തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
Story highlights: Nadiya Moidu Shares Old Photos Video