എല്ലുകള്‍ക്കുണ്ടാകുന്ന ബലക്ഷയം മറികടക്കാം ഈ ഭക്ഷണങ്ങളിലൂടെ
ഇന്ന് മിക്കവരിലും കണ്ടുവരുന്ന ഒരു അവസ്ഥയാണ് എല്ലുകളുടെ തേയ്മാനം. എല്ലുകള്‍ക്കുണ്ടാകുന്ന ബലക്ഷയത്തെ ഒരുപരിധിവരെ നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങള്‍ക്കൊണ്ട് മറികടക്കാം. ചെറുപ്പം മുതല്‍ ഭക്ഷണകാര്യത്തില്‍ ഒരല്പം ശ്രദ്ധിക്കണം. പാല്, മുട്ട, സെയാബീന്‍, മുളപ്പിച്ച ചെറുപയര്‍ തുടങ്ങിയവ ഭക്ഷണക്രമത്തിന്റെ ഭാഗമാക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഇതിനുപുറമെ കോളീഫ്ളവര്‍, ബീന്‍സ് തുടങ്ങിയവ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതും എല്ലുകളും സന്ധികളും ബലമുള്ളതാക്കാന്‍ സഹായിക്കും.
അസ്ഥികള്‍ക്കുണ്ടാകുന്ന വേദനകള്‍ക്ക് പ്രധാന കാരണങ്ങളില്‍ ഒന്നാണ് വൈറ്റമിന്‍ ഡിയുടെ അഭാവം. അതുകൊണ്ടുതന്നെ വൈറ്റമിന്‍ ഡി ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍ ദിവസേന ശീലമാക്കുന്നത് അസ്ഥിവേദനയെ ഒരു പരിധിവരെ ചെറുക്കാന്‍ സഹായിക്കുന്നു. നെല്ലിക്കയും ഇലക്കറികളുമെല്ലാം ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതും ഗുണകരമാണ്.
Read also: ഇതാണ് റെക്കോഡ് ബുക്കിൽ ഇടംപിടിച്ച പോളണ്ടിലെ ആ സ്വിമ്മിങ് പൂൾ…
ഓമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളും എല്ലുകളുടെ ബലത്തിന് അത്യാവശ്യമാണ്. മത്തി, ചെറുമത്സ്യങ്ങള്‍ എന്നിവയില്‍ ഓമേഗ 3 ഫാറ്റി ആസിഡ് ധാരാളമായി അടങ്ങിയിട്ടുണ്ട്. എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നവയാണ് ഓറഞ്ചിലെ കാത്സ്യവും വിറ്റമിന്‍ സിയും.
Story Highlights: Natural Ways to Build Healthy Bones