ഇതാണ് റെക്കോഡ് ബുക്കിൽ ഇടംപിടിച്ച പോളണ്ടിലെ ആ സ്വിമ്മിങ് പൂൾ…

December 12, 2020

പ്രകൃതി ഒരുക്കുന്ന അത്ഭുത പ്രതിഭാസങ്ങൾ പോലെത്തന്നെ പലപ്പോഴും മനുഷ്യന്റെ നിർമിതിയും കാഴ്ചക്കാരെ അത്ഭുതപ്പെടുത്താറുണ്ട്. ഇത്തരത്തിൽ മനോഹരവും വ്യത്യസ്തവുമായ ഒരു കാഴ്ചാനുഭവം സമ്മാനിക്കുന്ന ഒന്നാണ് ലോകത്തിലെ ഏറ്റവും ആഴമേറിയ സ്വിമ്മിങ് പൂളായ ഡീപ്‌സ്‌പോട്ട്. പോളണ്ടിലേ വാർസോയ്ക്ക് സമീപമായാണ് ഈ പൂൾ സ്ഥിതിചെയ്യുന്നത്.

150 അടി താഴ്ചയുള്ള ഈ പൂളിൽ 8000 ക്യൂബിക് മീറ്ററോളം വെള്ളം ഉണ്ട്. അതേസമയം പൂളിനോട് ചേർന്ന് താമസ മുറികളും ഇവിടെ ഒരുക്കിയിട്ടുണ്ട്. മുറികളിൽ നിന്നും പൂളിനകത്തെ കാഴ്ചകൾ കാണാനും സാധിക്കും. 5 മീറ്റർ താഴ്ചയിൽ വരെ ഡൈവർമാർ നീന്തുന്നത് മുറിക്കുള്ളിൽ ഇരുന്ന് ആസ്വദിക്കാനാകും. ഡൈവിങ് കോഴ്‌സുകൾക്കും പരിശീലനങ്ങൾക്കുമുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. രണ്ടു വർഷത്തോളം എടുത്താണ് ഈ പൂൾ നിർമിച്ചത്. 5000 ക്യൂബിക് മീറ്റർ കോൺക്രീറ്റ് ഈ പൂൾ പണികഴിപ്പിക്കുന്നതിനായി ഉപയോഗിച്ചിട്ടുണ്ട്.

കൊവിഡ് നിയന്ത്രണങ്ങൾ തുടരുന്ന ഈ സാഹചര്യത്തിലും കടുത്ത നിയന്ത്രണങ്ങളോടെ ഈ സ്വിമ്മിങ് പൂൾ ആളുകൾക്ക്സ ന്ദർശനത്തിനായി തുറന്ന് നൽകിയിട്ടുണ്ട്.

Read also:ബാറ്റ് വലിച്ചെറിഞ്ഞ് പരിക്കുപറ്റിയ എതിരാളിയുടെ അടുത്തേക്ക് ഓടിയെത്തി സിറാജ്; ഹൃദയം നിറഞ്ഞ് കൈയടിച്ച് കായികലോകം

അതേസമയം 2021 ൽ ബ്രിട്ടനിൽ 50 മീറ്റർ ആഴത്തിലുള്ള പുതിയ സ്വിമ്മിങ് പൂൾ തുറക്കാൻ ഒരുങ്ങുകയാണ്. അതോടെ ലോകത്തിലെ ഏറ്റവും ആഴമേറിയ നീന്തൽക്കുളം എന്ന റെക്കോഡ് പോളണ്ടിലെ ഡീപ്‌സ്‌പോട്ടിന് നഷ്ടമാകും.

Story Highlights:worlds deepest diving pool in poland