76-ാം വയസിൽ സ്വന്തം റെക്കോർഡ് തകർത്ത് മാരത്തൺ ഓട്ടം- സ്റ്റാറായി മുത്തശ്ശി

May 20, 2024

മാരത്തൺ ഓട്ടത്തിൽ സ്വന്തം റെക്കോർഡ് തകർത്ത് 76 കാരിയുടെ ഗംഭീര ഓട്ടം. 2024-ലെ ടിസിഎസ് ലണ്ടൻ മാരത്തണിൽ വനിതകളുടെ 75–79 വയസ്സ് വിഭാഗത്തിൽ മൂന്ന് മണിക്കൂർ 33 മിനിറ്റ് 27 സെക്കൻഡിൽ ഓടിയെത്തിയ 76-കാരിയായ ജേനി റൈസ് തൻ്റെ തന്നെ മുൻ റെക്കോർഡ് മറികടന്ന് ലോകശ്രദ്ധ നേടുകയാണ്. 75-ാം വയസ്സിൽ ചിക്കാഗോയിൽ സ്ഥാപിച്ച മുൻ ലോക റെക്കോർഡ് അവർ ഒരു മിനിറ്റിന്റെ വ്യത്യാസത്തിൽ മറികടന്നു.

റെക്കോർഡ് നേടിയെങ്കിലും 3:30 മിനിറ്റിൽ ഓടിയെത്താൻ താൻ പ്രതീക്ഷിച്ചിരുന്നതായാണ് ജേനി റൈസ് പങ്കുവയ്ക്കുന്നത്. സിയോളിലേക്കുള്ള ഒരു യാത്രയ്ക്ക് ശേഷം ഭാരം വർധിച്ചതിനെത്തുടർന്ന് അത് കുറയ്ക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം തേടിയാണ് അവർ ജോഗിംഗ് ആരംഭിച്ചത്. 35-ാം വയസ്സിൽ ജേനി ഓടാൻ തുടങ്ങി. 40 വർഷത്തിലേറെയായി, ഇപ്പോൾ ഏത് മാരത്തൺ ഇവൻ്റിലും ഒരു ശക്തയായ എതിരാളിയാണ്.

Read also: താമസിക്കാൻ ആളില്ലാതെ ഒഴിഞ്ഞുകിടക്കുന്ന തൊണ്ണൂറുലക്ഷം വീടുകൾ; ജപ്പാനിൽ സംഭവിക്കുന്നത്..

2018-ലെ ബാങ്ക് ഓഫ് അമേരിക്ക ചിക്കാഗോ മാരത്തണിൽ 3:27:50 സമയം കൊണ്ട് അവർ തൻ്റെ പ്രായത്തിലുള്ള മാരത്തണർമാർക്കുള്ള ലോക റെക്കോർഡ് തകർത്തു. അന്ന് 70 വയസായിരുന്നു. അടുത്ത വർഷം, ബിഎംഡബ്ല്യു ബെർലിൻ മാരത്തണിൽ (3:24:38) മൂന്ന് മിനിറ്റ് കൊണ്ട് വീണ്ടും സ്വന്തം റെക്കോർഡ് തകർത്തു.

Story highlights- 76 year old Runner Jeannie Rice Breaks World Record