‘താങ്ങാൻ ആവുന്നില്ല സങ്കടം.. വാക്കുകൾ എത്രമേൽ ചെറുതാകുന്നു’; സുഗതകുമാരി ടീച്ചറെ അനുസ്‌മരിച്ച് നവ്യ നായർ

December 23, 2020

2020 ലെ നഷ്ടങ്ങളുടെ കണക്ക് പുസ്തകത്തിലേക്ക് മലയാളത്തിൽ നിന്നും ഒരുപേരുകൂടി എഴുതിച്ചേർക്കപ്പെട്ടു…കവയിത്രി സുഗതകുമാരി. ഏറെ ഞെട്ടലോടെയാണ് മലയാളക്കര സുഗതകുമാരി ടീച്ചറുടെ മരണവാർത്ത കേട്ടറിഞ്ഞത്. നിർവധിപ്പേരാണ് സാഹിത്യലോകത്തെ ‘എഴുത്തമ്മ’യ്ക്ക് ആദരാഞ്ജലികളുമായി എത്തുന്നത്. ഇപ്പോഴിതാ സുഗതകുമാരി ടീച്ചറെ അനുസ്മരിക്കുകയാണ് ചലച്ചിത്രതാരം നവ്യ നായരും.

‘ടീച്ചറെ ഇനി ഈ സ്നേഹം ഇല്ല എന്ന് വിശ്വസിക്കാൻ ആവുന്നില്ല .. താങ്ങാൻ ആവുന്നില്ല സങ്കടം .. വാക്കുകൾ എത്രമേൽ ചെറുതാകുന്നു .. എന്നെ ഇത്ര മനസിലാക്കിയ എന്റെ ‘അമ്മ .. നഷ്ടം എന്നെന്നേക്കും’ എന്നാണ് നവ്യ നായർ കുറിച്ചത്.

ടീച്ചറെ ഇനി ഈ സ്നേഹം ഇല്ല എന്ന് വിശ്വസിക്കാൻ ആവുന്നില്ല .. താങ്ങാൻ ആവുന്നില്ല സങ്കടം .. വാക്കുകൾ എത്രമേൽ ചെറുതാകുന്നു .. എന്നെ ഇത്ര മനസിലാക്കിയ എന്റെ ‘അമ്മ .. നഷ്ടം എന്നെന്നേക്കും ..

Posted by Navya Nair. on Tuesday, December 22, 2020

കൊവിഡ് ബാധിച്ച് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് സുഗതകുമാരി ടീച്ചർ മരണത്തിന് കീഴടങ്ങിയത്. 86 വയസായിരുന്നു. രാവിലെ 10.52 നായിരുന്നു അന്ത്യം. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുഗതകുമാരിയെ ഇന്നലെ ഉച്ചയ്ക്കാണ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ എത്തുമ്പോൾ ബ്രോങ്കോ ന്യുമോണിയയെ തുടർന്നുള്ള ശ്വാസതടസ്സം ഉണ്ടായിരുന്നു.

Read also:മഴയോടും മണ്ണിനോടും തണലിനോടും നന്ദി പറഞ്ഞ് അമ്പലമണി നാദം നിലച്ചു; സുഗതകുമാരിക്ക് വിടപറഞ്ഞ് മലയാളം

ഒരു എഴുത്തുകാരി എന്നതിനപ്പുറം പ്രകൃതിക്കും, സമൂഹത്തിനും വേണ്ടി നിലകൊണ്ട സുഗതകുമാരി വിടവാങ്ങുമ്പോൾ സാഹിത്യലോകത്തിന് മാത്രമല്ല കേരളക്കരയ്ക്കും വലിയ നഷ്ടമാണ്.

Read also:ഭക്ഷണത്തിനൊപ്പം നോട്ടുകെട്ടുകളും സൗജന്യമായി നൽകുന്ന റെസ്റ്റോറന്റ്

പാതിരാപ്പൂക്കൾ, രാത്രിമഴ, അമ്പലമണി , കുറിഞ്ഞിപ്പൂക്കൾ, സൈലന്റ് വാലി (നിശ്ശബ്ദ വനം), മണലെഴുത്ത് തുടങ്ങിയവയാണ് പ്രധാന രചനകൾ

Story Highlights: navya nair pay tribute for late sugathakumari