ഐസിൻ ഹാഷിന് സർപ്രൈസ് ഗിഫ്റ്റ് ഒരുക്കി നയൻതാര; ചിത്രങ്ങൾ

നിഴൽ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ സജീവമാകാൻ ഒരുങ്ങുകയാണ് കുട്ടിത്താരം ഐസിൻ ഹാഷ്. ലേഡീ സൂപ്പർ സ്റ്റാർ നയൻതാരയ്ക്കും കുഞ്ചാക്കോ ബോബനും ഒപ്പമാണ് ഐസിൻ ചിത്രത്തിൽ അഭിനയിക്കുന്നത്. ഇപ്പോൾ സർപ്രൈസ് ആയി ലഭിച്ച ഗിഫ്റ്റിന്റെ സന്തോഷത്തിലാണ് ഈ കുട്ടിത്താരം. ലേഡീ സൂപ്പർസ്റ്റാർ നയൻതാരയാണ് ഐസിന് ഇഷ്ടകഥാപാത്രങ്ങളുടെ കളിപ്പാട്ടങ്ങളും ചോക്ലേറ്റുകളും ഗിഫ്റ്റായി നൽകിയിരിക്കുന്നത്.
അതേസമയം നയൻതാരയുടെ പിറന്നാൾ ദിനത്തിൽ ഇരുവരും ഒന്നിച്ചുള്ള ഒരു ഡിജിറ്റൽ പെയിന്റിങ് ഐസിൻ നയൻതാരയ്ക്ക് സമ്മാനമായി നൽകിയിരുന്നു.
ഫാഷന്‍ ലോകത്തെ ശ്രദ്ധേയമായ കുട്ടിത്താരമാണ് ഐസിന് ഹാഷ്. ദുബായിലെ ഒരു അന്താരാഷ്ട്ര മോഡലും മലയാളിയുമാണ് ഐസിന് ഹാഷ്. അറുപതിലേറെ ഇംഗ്ലീഷ് അറബിക് പരസ്യങ്ങളില്‍ ഇതിനോടകംതന്നെ ഐസിന് അഭിനയിച്ചിട്ടുണ്ട് . അറബിക് പരസ്യങ്ങളിലെ എമിറാത്തി ബോയ് എന്നാണ് ഐസിന് അറിയപ്പെടുന്നത്.

Read also: മിമിക്രിക്കാരനായി വേദികളിൽ നിറഞ്ഞുനിന്നിരുന്ന കാലം; ശ്രദ്ധനേടി താരത്തിന്റെ പൂർവകാല ചിത്രം
എഡിറ്ററായ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് നിഴല്‍. ചിത്രത്തിൽ മുഖ്യകഥാപാത്രമായി എത്തുന്ന ഐസിന്റെ ക്യാരക്ടര്‍ പോസ്റ്ററും പുറത്തെത്തിയിട്ടുണ്ട്. എസ് സഞ്ജീവ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദീപക് ഡി മേനോന് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംവിധായകനായ അപ്പു ഭട്ടതിരിയും അരുണ്‍ലാല്‍ എസ്പിയും ചേര്‍ന്നാണ് ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, ഫെല്ലിനി ടി പി, ഗണേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. സൂരജ് എസ് കുറുപ്പാണ് ചിത്രത്തിനു വേണ്ടി സംഗീതം ഒരുക്കുന്നത്.
Story Highlights: Nayanthara surprise gift to izin hash