യുട്യൂബിൽ നിന്ന് വരുമാനം 217 കോടി; റെക്കോർഡ് നേട്ടവുമായി ഒൻപത് വയസുകാരൻ
യുട്യൂബിൽ നിന്ന് ഏറ്റവും ഉയർന്ന വരുമാനം നേടിയ ഒൻപത് വയസുകാരൻ റയാനാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ താരമാകുന്നത്. ഫോർബ്സ് പുറത്തുവിട്ട 2020-ലെ ഹൈയസ്റ്റ് പെയ്ഡ് യുട്യൂബ് സ്റ്റാർസ് എന്ന പട്ടികയിലാണ് അമേരിക്കൻ സ്വദേശി റയാൻ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്. അതേസമയം മൂന്നാം തവണയാണ് റയാൻ ഈ നേട്ടം കൈവരിക്കുന്നത്.
2020 ൽ 1220 കോടിയാണ് റയാന്റെ ചാനൽ വ്യൂസ്. ‘റയാൻസ് ടോയ്സ് റിവ്യൂ’ എന്ന യുട്യൂബ് ചാനൽ 2020 ൽ മാത്രം 29.5 ദശലക്ഷം യു എസ് ഡോളറാണ് സമ്പാദിച്ചത്. ഈ ചാനലിന്റെ സബ്സ്ക്രൈബേഴ്സ് 4.17 കോടിയാണ്. നാലു വർഷം കൊണ്ടാണ് ഈ ചാനൽ ഇത്രയധികം കാഴ്ചക്കാരെ നേടിയെടുത്തത്. അതിന് പുറമെ രസകരങ്ങളായ വീഡിയോകളുമായി എത്തുന്ന റയാൻ ഇതിനോടകം കുട്ടികളെപ്പോലെത്തന്നെ മുതിർന്നവരുടെയും ഇഷ്ടം പിടിച്ചുപറ്റിക്കഴിഞ്ഞു.
Read also:‘സാറാസി’ൽ വേഷമിടാൻ ‘ഒതളങ്ങ തുരുത്തി’ലെ നത്തും; യുവതാരത്തെ പരിചയപ്പെടുത്തി ജൂഡ് ആന്റണി
2015 ൽ റയാന്റെ മാതാപിതാക്കളാണ് ‘റയാൻസ് വേൾഡ്’ എന്ന യുട്യൂബ് ചാനൽ ആരംഭിച്ചത്. റയാന്റെ ചാനലിൽ കൂടുതലും അൺ ബോക്സിങ് വീഡിയോകളാണ് ആദ്യം കാണിച്ചിരുന്നത്. പുതിയ കളിപ്പാട്ടങ്ങളുടെ ബോക്സുകൾ തുറക്കുന്നതും അത് ഉപയോഗിച്ച് കളിക്കുന്നതും ആയിരുന്നു വീഡിയോയിൽ കാണിച്ചിരുന്നത്. എന്നാൽ ഇപ്പോൾ കളിപ്പാട്ടങ്ങൾക്ക് പുറമെ പഠനത്തിന് ആവശ്യമായ വീഡിയോകളും റയാൻ പോസ്റ്റ് ചെയ്യുന്നുണ്ട്.
Story Highlights:Nine Year Old Ryan Becomes This Year’s Highest-Paid YouTuber