‘സാറാസി’ൽ വേഷമിടാൻ ‘ഒതളങ്ങ തുരുത്തി’ലെ നത്തും; യുവതാരത്തെ പരിചയപ്പെടുത്തി ജൂഡ് ആന്റണി

December 20, 2020

അന്ന ബെന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജൂഡ് ആന്റണി ചിത്രമാണ് സാറാസ്. സണ്ണി വെയ്‌നാണ് ചിത്രത്തില്‍ നായകകഥാപാത്രമായെത്തുന്നത്. മല്ലിക സുകുമാരന്‍, അജു വര്‍ഗീസ്, സിജു വില്‍സണ്‍, ജിബു ജേക്കബ്, ശ്രിന്ദ, ധന്യ വര്‍മ്മ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നു. ഇപ്പോഴിതാ ചിത്രത്തിലെ മറ്റൊരു താരത്തെ പരിചയപ്പെടുത്തുകയാണ് സംവിധായകൻ. ഒതളങ്ങ തുരുത്ത് എന്ന വെബ് സീരിസിലൂടെ പ്രേക്ഷക പ്രീതി നേടിയ അബിൻ ബിനോ ചിത്രത്തിന്റെ ഭാഗമാകുന്നു എന്നാണ് ജൂഡ് ആന്റണി പങ്കുവെച്ചിരിക്കുന്നത്. നത്ത് എന്ന കഥാപാത്രത്തെയാണ് അബിൻ ബിനോ ഒതളങ്ങ തുരുത്തിൽ അവതരിപ്പിച്ചത്.

‘അതിയായ അഭിമാനത്തോടെ പറയട്ടെ ഒതളങ്ങ തുരുത്തിലൂടെ പ്രിയങ്കരനായ അബിൻ(നത്ത് ) സാറാസിലൂടെ മലയാള സിനിമയിൽ അരങ്ങേറുന്നു. ഒതളങ്ങ തുരുത്ത് സിനിമയാകുമ്പോൾ അരങ്ങേറാൻ വച്ചിരുന്ന ഈ മുത്തിനെ എനിക്ക് വിട്ട് തന്ന ഒതളങ്ങ തുരുത്തിന്റ അണിയറപ്രവർത്തകരോട് നന്ദി അറിയിക്കുന്നു. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ അബിൻ’ ജൂഡ് ആന്റണി ഫേസ്ബുക്കിൽ കുറിച്ചു.

Read also:ജൂനിയർ ആർട്ടിസ്റ്റുകൾ നായകന്മാരായി ‘കൽവത്തി ഡെയ്‌സ്’ ഒരുങ്ങുന്നു; ടീസർ

സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു വെബ് സീരീസാണ് ഒതളങ്ങ തുരുത്ത്. ഒരു വർഷം മുൻപ് ഇറങ്ങിയ സീരീസ് ലോക്ക്ഡൗൺ കാലത്താണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഈ സീരിസിനെ സംവിധായകൻ അൻവർ റഷീദ് സിനിമയാക്കാൻ തുടങ്ങുന്ന വിവരവും നേരത്തെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. പ്രധാനമായും ഒരു ഗ്രാമത്തിന്റെ പാശ്ചാത്തലത്തിലാണ് ഈ സീരീസ് ഒരുങ്ങിയത്. നർമ്മത്തിന് പ്രാധാന്യം നൽകിയാണ് ഇത് ഒരുക്കിയിരിക്കുന്നത്. അതേസമയം സീരീസിന്റെ ആവർത്തനം ആയിരിക്കില്ല സിനിമ, എന്നാൽ സീരീസിലെ അഭിനേതാക്കൾ, ലൊക്കേഷനുകൾ, സീക്വൻസുകൾ എന്നിവ അതുപോലെതന്നെ നിലനിർത്തുമെന്നും അൻവർ റഷീദ് അറിയിച്ചിരുന്നു.

അതിയായ അഭിമാനത്തോടെ പറയട്ടെ ഒതളങ്ങ തുരുത്തിലൂടെ പ്രിയങ്കരനായ അബിൻ(നത്ത് ) സാറാസിലൂടെ മലയാള സിനിമയിൽ അരങ്ങേറുന്നു. ഒതളങ്ങ…

Posted by Jude Anthany Joseph on Saturday, December 19, 2020

Story Highlights: nath of othalanga thuruthu debut in saras