സംവിധായകനായി പീറ്റർ ഹെയ്ൻ; ആക്ഷൻ നിറച്ച് ‘സാം ഹോയി’ ടീസർ

December 22, 2020

മലയാളികൾ ഉൾപ്പെടെയുള്ള സിനിമ പ്രേമികൾക്ക് സുപരിചിതനാണ് ആക്ഷൻ കൊറിയോഗ്രാഫർ പീറ്റർ ഹെയ്ൻ. ഇപ്പോഴിതാ പീറ്റർ ഹെയ്ൻ സംവിധായകനായി അരങ്ങേറ്റം കുറിച്ച ചിത്രത്തിന്റെ ടീസറാണ് സിനിമാ പ്രേമികൾക്കിടയിൽ ആവേശം നിറയ്ക്കുന്നത്. ആക്ഷന് പ്രാധാന്യം നല്കിക്കൊണ്ടുതന്നെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന്‌ സൂചന നൽകുന്ന രീതിയിലാണ് ടീസർ ഒരുക്കിയിരിക്കുന്നത്.

‘സാം ഹോയി’ എന്നാണ് ചിത്രത്തിന്റെ പേര്. വിയറ്റ്നാമീസ് ഭാഷയിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ബിൻ, ആൻ തു എന്നിവരാണ്. ചിത്രം റിലീസ് ചെയ്യുന്നത് 2021 ജനുവരി 15 നാണ്. വിയറ്റ്നാം, ഇന്ത്യ എന്നിവടങ്ങളിലായിരിക്കും ചിത്രം റിലീസ് ചെയ്യുന്നത്. ഒരു ബോക്സറുടെ ജീവിതം പ്രമേയമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. സിനിമയുടെ പശ്ചാത്തല സംഗീതം ഒരുക്കുന്നത് സാം സിഎസാണ്.

Read also:ജോലിക്കാർക്ക് വീതിച്ച് നൽകണം; കസ്റ്റമർ ടിപ്പായി നൽകിയത് 4 ലക്ഷം രൂപ, ക്രിസ്‌മസ്‌ കാലത്തെ നന്മയ്ക്ക് കൈയടിച്ച് സോഷ്യൽ മീഡിയ

തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള താരമാണ് പീറ്റർ ഹെയ്ൻ. മലയാളത്തിൽ മോഹൻലാൽ നായകനായി എത്തിയ പുലിമുരുകൻ എന്ന ചിത്രത്തിന് ആക്ഷൻ ഒരുക്കിക്കൊണ്ടാണ് പീറ്റർ ഹെയ്ൻ മലയാളികളുടെ പ്രിയപ്പെട്ട കൊറിയോഗ്രാഫറായി മാറിയത്. അതേസമയം ആക്ഷൻ കൊറിയോഗ്രാഫറായ താരം സംവിധായകനായി എത്തുന്ന ചിത്രം ആക്ഷന് പ്രാധാന്യം നൽകിയാകും ഒരുങ്ങുക എന്ന പ്രതീക്ഷിയിലാണ് സിനിമ പ്രേമികൾ.

Read also:ചിരിക്കാതെ വിടില്ല; അത്ഭുതമായി ലോകത്തിലെ ഹാപ്പിനെസ് മ്യൂസിയം

Story Highlights: Peter Hein Sam Hoi Official Teaser