രവിവർമ്മ ചിത്രങ്ങളിലെ സുന്ദരിയായി രചന നാരായണൻകുട്ടി; ശ്രദ്ധനേടി ചിത്രങ്ങൾ
മലയാളികൾക്ക് സുപരിചിതയാണ് രചന നാരായണൻകുട്ടി. മിനിസ്ക്രീനിൽ നിന്നും സിനിമയിലെത്തിയ താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്. രാജാരവിവർമ്മ ചിത്രങ്ങളെ പുനഃരാവിഷ്കരിച്ചുകൊണ്ടുള്ള ചിത്രങ്ങളാണ് രചന പങ്കുവെച്ചിരിക്കുന്നത്. രവിവർമ്മയുടെ ‘വീണമീട്ടുന്ന സ്ത്രീ’ എന്ന പെയിന്റിങ്ങാണ് രചന പുനഃരാവിഷ്കരിച്ചിരിക്കുന്നത്. നിതിൻ നാരായണനാണ് മനോഹരമായ ഈ ചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത്.
‘ലക്കി സ്റ്റാർ’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് രചന സിനിമ പ്രേമികൾക്ക് സുപരിചിതയായത്. ചിത്രത്തിൽ ജയറാമിന്റെ നായികയായാണ് താരം വേഷമിട്ടത്. പിന്നീട് ആമേൻ, പുണ്യാളൻ അഗർബത്തീസ്, തിങ്കൾ മുതൽ വെള്ളിവരെ, ലൈഫ് ഓഫ് ജോസുകുട്ടി, പുതിയ നിയമം തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം ചെറുതും വലുതുമായ വേഷങ്ങളെ കൈകാര്യം ചെയ്തിട്ടുണ്ട്.
അവതാരക, റേഡിയോ ജോക്കി, അദ്ധ്യാപിക തുടങ്ങിയ മേഖലകളിലും രചന പ്രവർത്തിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ ഡാൻസറായും അറിയപ്പെടുന്ന താരമാണ് രചന നാരായൺകുട്ടി. തൃശൂർ സ്വദേശിയായ രചന ഓട്ടൻതുള്ളൽ, കഥകളി, നൃത്തം തുടങ്ങിയവയിലും കഴിവ് തെളിയിച്ചിട്ടുണ്ട്.
Read also:പ്രണയ-നര്മഭാവങ്ങളില് പ്രേക്ഷഹൃദയത്തിലേറിയ ജയറാമിന് ഇന്ന് പിറന്നാള്‍
Story Highlights: rachana narayanankutty photoshoot images