14 വര്‍ഷമായി മുടങ്ങാതെ കുട്ടികള്‍ക്ക് സമ്മാനവുമായി എത്തുന്ന സാന്താക്ലോസ്

December 22, 2020
Santa Claus visit and give gifts in kids venezuela

നരച്ച താടിയും ചുവന്ന കുപ്പായവും ചിരിച്ച മുഖവും കൈയില്‍ നിറയെ സമ്മാനങ്ങളുമായെത്തുന്ന സാന്താക്ലോസ് പലര്‍ക്കും പ്രിയപ്പെട്ട സ്വപ്‌നമാണ്. ചിലര്‍ക്കത് എക്കാലത്തും ഒരു സ്വപ്‌നം മാത്രമായി മാറുമ്പോള്‍ വെനസ്വേലയിലെ ഒരു തെരുവില്‍ സമ്മാനങ്ങളുമായെത്തുന്ന സാന്താക്ലോസ് യാഥാര്‍ത്ഥ്യമാണ്. പതിവു തെറ്റിക്കാതെ ഇത്തവണയും സാന്താക്ലോസ് സമ്മാനവുമായെത്തി.

വെനസ്വേലയുടെ തലസ്ഥാനനഗരമായ കാരക്കാസിലെ തെരുവിലാണ് സാന്താക്ലോസ് കുട്ടികള്‍ക്ക് സമ്മാനവുമായെത്തിയത്. തെരുവിലെ ദരിദ്രകുടുംബത്തില്‍ പെട്ടവര്‍ക്കാണ് ഈ സമ്മാനങ്ങള്‍. സാന്താ ഇന്‍ ദ് സ്ട്രീറ്റ് എന്ന ഒരു ഗ്രൂപ്പാണ് ഇതിനുപിന്നില്‍. കഴിഞ്ഞ 14 വര്‍ഷമായി മുടക്കം വരാതെ സാന്താക്ലോസ് ഇവിടെ സമ്മാനവുമായി എത്താറുണ്ട്. ഒരു ലാഭവും പ്രതീക്ഷിക്കാതെയുള്ള ഈ പ്രവര്‍ത്തനത്തെ പ്രശംസിക്കുന്നവരും നിരവധിയാണ്.

Read more: 2020-ല്‍ മലയാളികളുടെ ഹൃദയതാളങ്ങള്‍ കീഴടക്കിയ പാട്ടുകള്‍

ഭക്ഷണവും വസ്ത്രങ്ങളും കളിപ്പാട്ടങ്ങളുമൊക്കെയാണ് സാന്താക്ലോസ് തെരുവിലെ കുട്ടികള്‍ക്കായി നല്‍കുന്നത്. കൊവിഡ് 19 എന്ന മഹാമരിയുടെ പ്രതിസന്ധിയിലാണ് ലോകമെങ്കിലും ഈ മാതൃകയെ പുകഴ്ത്തുകയാണ് എല്ലാവരും.

കൊവിഡ് മൂലം കാരക്കാസിലെ തെരുവോരങ്ങളില്‍ വസിക്കുന്നവര്‍ നിരവധിയായ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് ഇത്തവണ സാന്താക്ലോസ് എത്തിയപ്പോള്‍ സമ്മാനങ്ങള്‍ക്കൊപ്പം തെരുവിലുള്ളവര്‍ക്ക് ഭക്ഷണവും നല്‍കിയത്.

Story highlights: Santa Claus visit and give gifts in kids venezuela