ക്രിസ്മസ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി ‘സാന്താ ഗേൾ’- ശ്രദ്ധനേടി ചിത്രങ്ങൾ
ആഘോഷങ്ങളെന്നും വേറിട്ട് നില്കുന്നത് വ്യത്യസ്ത ആശയങ്ങളിലൂടെയാണ്. ക്രിസ്‌മസ് നാളുകളിലും അത്തരം വൈവിധ്യമാർന്ന ആശയങ്ങളും, കാഴ്ചകളുമെല്ലാം ഓരോ വർഷവും കാണാൻ സാധിക്കും. ഇത്തവണ സാന്തക്ലോസിന് പകരം ഒരു സാന്താ ഗേളാണ് ശ്രദ്ധ നേടുന്നത്.
മോഡലും നടിയുമായ ദിയയാണ് സാന്താ ഗേളായി എത്തിയിരിക്കുന്നത്. ക്രിസ്‌മസ് വേഷത്തിലുള്ള ദിയയുടെ നിരവധി ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ടോണി കെ വർഗീസാണ് സാന്താ ഗേളിന്റെ ക്യൂട്ട് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. വസ്ത്രങ്ങളും സ്റ്റൈലിംഗും അനു ഫാത്തിമയും ശ്രീലക്ഷ്മിയും നിർവഹിച്ചിരിക്കുന്നു. മേക്കപ്പ്; റിസ്വാൻ. പോട്ട്ലൂഡ് മീഡിയയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
2009 മുതൽ സിനിമ ലോകത്ത് സജീവമാണ് ദിയ. നിരവധി റാമ്പ് ഷോകളിൽ, പലപ്പോഴും ഷോസ്റ്റോപ്പർ എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട ദിയ ഇതുവരെ 15 ലധികം മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തമിഴിലും സജീവമാണ് നടി. കാണാകൺമണി എന്ന ചിത്രത്തിലൂടെയാണ് ദിയ സിനിമാലോകത്തേക്ക് എത്തിയത്. ഇവിടം സ്വർഗമാണ്, കഥ തുടരുന്നു, പോക്കിരി രാജ, രാമലീല, കുമ്പസാരം തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയ വേഷം അവതരിപ്പിച്ചിട്ടുണ്ട്.
Story highlights- santa girl photoshoot