‘ഭൂതകാലത്തിന്റെ കഷ്ടപ്പാടുകൾ നമ്മെ കൂടുതൽ ശക്തരും പ്രത്യാശയുള്ളവരും മാറ്റട്ടെ’- ആശംസയുമായി കുഞ്ചാക്കോ ബോബൻ

December 25, 2020

എല്ലാ വർഷത്തെയും ആഘോഷങ്ങളേക്കാൾ പ്രതീക്ഷയോടെയാണ് 2020ൽ ക്രിസ്മസ് ആഘോഷിക്കുന്നത്. കഠിനമായ ഒരു വർഷമാണ് കടന്നു പോയത്. ഇനിയും പ്രതിസന്ധികൾ അവസാനിക്കാത്ത വർഷത്തിൽ എല്ലാവർക്കും കൊവിഡിനെതിരെ പോരാടാൻ വാക്സിൻ ലഭിക്കാനായുള്ള പ്രാർത്ഥനയിലാണ് ലോകം. അതേസമയം, സിനിമാലോകത്ത് ആഘോഷങ്ങൾ സജീവമാകുകയാണ്. നടൻ കുഞ്ചാക്കോ ബോബനാണ് ആഘോഷങ്ങൾക്ക് തുടക്കമിടുന്നത്. കുടുംബത്തിനൊപ്പമുള്ള നിരവധി ആഘോഷ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

‘എല്ലാവർക്കും ക്രിസ്മസ് ആശംസകൾ! സന്തോഷം, പ്രതീക്ഷ, അനുഗ്രഹങ്ങൾ എന്നിവ നിങ്ങൾക്ക് ആശംസിക്കുന്നു. ഭൂതകാലത്തിന്റെ കഷ്ടപ്പാടുകളും കഠിനതയും നമ്മെ കൂടുതൽ ശക്തരും പ്രത്യാശയുള്ളവരും ശുഭാപ്തിവിശ്വാസികളുമാക്കി മാറ്റട്ടെ..’കുഞ്ചാക്കോ ബോബൻ ആശംസിക്കുന്നു.

ഭാര്യ പ്രിയക്കും മകൻ ഇസഹാക്കിനിമൊപ്പമുള്ള ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബൻ പങ്കുവെച്ചിരിക്കുന്നത്. അടുത്തിടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും നടൻ പങ്കുവെച്ചിരുന്നു. പിറന്നാൾ കേക്കിന് സമീപം മുഖം പൊത്തി നിൽക്കുകയാണ് കുഞ്ചാക്കോ ബോബനും മകൻ ഇസഹാക്കും. ചിത്രത്തേക്കാൾ രസകരം, കുഞ്ചാക്കോ ബോബൻ നൽകിയ ക്യാപ്ഷനാണ്. ‘നിങ്ങളുടെ അപ്പന് ഒരു വയസുകൂടി പ്രായമാകുന്നത് കണ്ടുനിൽക്കാൻ കഴിയാത്തപ്പോൾ !!!’ എന്നാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.

Read More: കുട്ടികളുടെ മുൻകോപം നിയന്ത്രിക്കാൻ വഴിയുണ്ട്

അതേസമയം, സംസ്ഥാന അവാർഡ് ജേതാവ് അപ്പു എൻ ഭട്ടതിരി സംവിധാനം ചെയ്യുന്ന ‘നിഴൽ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ജോൺ ബേബി എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്. കൊച്ചിയിൽ ടീം ചിത്രീകരണം പൂർത്തിയാക്കി.നയൻ‌താരയാണ് നായിക.

Story highlights- kunchacko boban shring christmas celebration