കൊവിഡ് നെഗറ്റീവായശേഷം പോസിറ്റീവാകാൻ ലൊക്കേഷനിലേക്ക്; മോഹൻലാലിനൊപ്പം ‘ആറാട്ടി’ന്റെ ഭാഗമായ സന്തോഷം പങ്കുവെച്ച് സന്തോഷ് കീഴാറ്റൂർ
സമൂഹമാധ്യമങ്ങളിൽ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിൽ മടികാണിക്കാത്ത ചലച്ചിത്രതാരമാണ് സന്തോഷ് കീഴാറ്റൂർ. ഇപ്പോഴിതാ കൊവിഡ് ബാധിതനായിരുന്ന അദ്ദേഹം രോഗമുക്തനായി സിനിമ ലൊക്കേഷനിൽ എത്തിയതിന്റെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം. മോഹൻലാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന ചിത്രത്തിലാണ് സന്തോഷ് കിഴാറ്റൂരും ഭാഗമാകുന്നത്.
സന്തോഷ് കീഴാറ്റൂരിന്റെ ഫേസ്ബുക്ക് കുറിപ്പ്:
എപ്പഴും പോസിറ്റീവ് ആകണം എന്നു തന്നെയാ ചിന്ത….രണ്ട് ദിവസം പനിച്ചു പിറ്റേന്ന് ടെസ്റ്റ് ചെയ്തപ്പോൾ പോസിറ്റീവ്.(കൊവിഡ് ) കുഴപ്പം പിടിച്ച +ve പിന്നെ പത്ത് ദിവസം ഒരേ ചിന്ത എത്രയും വേഗം നെഗറ്റീവ് ആകണം കൃത്യം പത്താമത്തെ ദിവസം -ve. നെഗറ്റീവ് ആയതിന് ശേഷം (റിവേഴ്‌സ് ക്വാറന്റീന് ശേഷം ) വീണ്ടും പോസിറ്റീവ് ആകാൻ ( കൊവിഡ് പോസിറ്റീവ് അല്ല ) ശ്രമം തുടങ്ങി….
അങ്ങിനെ #ആറാട്ട് ലൊക്കേഷനിൽ എത്തപ്പെട്ടു…. നെയ്യാറ്റിൻകര ഗോപൻ്റെ ( നമ്മുടെ ലാലേട്ടൻ്റെ ) ഒന്നൊന്നര #ആറാട്ട് കുറച്ച് ദിവസം നേരിട്ട് കാണുവാനും, ആറാട്ടിൽ പങ്കാളിയാവാനും ഭാഗ്യം ലഭിച്ചപ്പോൾ ഒന്നൊന്നര +ve എനർജി കിട്ടി…
കാത്തിരിക്കാം തിയേറ്ററുകൾ പൂരപറമ്പാക്കുന്ന നെയ്യാറ്റിൻകര ഗോപൻ്റെ ആറാട്ടിനായി….#ലാലേട്ടാ നിങ്ങളൊരു മഹാ മനുഷ്യനാണ്. മഹാനടനാണ്ഈ രോഗകാലത്ത് നിങ്ങൾ സിനിമാ ലോകത്തോട് കാണിക്കുന്ന ആത്മാർത്ഥയ്ക്ക് ,സ്നേഹത്തിന് മുന്നിൽ ബിഗ് സല്യൂട്ട്. സന്തോഷ് കുറിച്ചു.
എപ്പഴും പോസിറ്റീവ് ആകണം എന്നു തന്നെയാ ചിന്ത…. രണ്ട് ദിവസം പനിച്ചു പിറ്റേന്ന് Test ചെയ്തപ്പോൾ +ve (covid) കുഴപ്പം…
Posted by Santhosh Keezhattoor on Wednesday, December 9, 2020
Read also:‘എകെ വേർസസ് എകെ’; അനിൽ കപൂർ- അനുരാഗ് കശ്യപ് ചിത്രത്തിനെതിരെ ഇന്ത്യൻ വ്യോമസേന
മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്. ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്.ആക്ഷനും കോമഡിയും ഒരുപോലെ കൈകാര്യം ചെയ്യുന്ന എന്റർടെയ്നറായാണ് ചിത്രം. നെയ്യാറ്റിൻകരയിൽ നിന്നും പാലക്കാട്ടേക്ക് ഒരു ദൗത്യവുമായി യാത്ര ചെയ്യുന്ന മോഹൻലാലിൻറെ ഗോപൻ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ പ്രമേയം.
സിനിമയിൽ ശ്രദ്ധ ശ്രീനാഥാണ് നായിക. ഐ എ എസ് ഓഫീസറുടെ വേഷത്തിലാണ് ശ്രദ്ധ എത്തുന്നത്. കോഹിനൂർ എന്ന ചിത്രത്തിലാണ് മലയാളത്തിൽ മുൻപ് ശ്രദ്ധ വേഷമിട്ടിരുന്നത്. അഞ്ചു വർഷത്തിന് ശേഷമാണ് താരം വീണ്ടും മലയാളത്തിലേക്ക് എത്തുന്നത്. മോഹൻലാൽ, ശ്രദ്ധ ശ്രീനാഥ് എന്നിവരെ കൂടാതെ നെടുമുടി വേണു, സായികുമാർ, സിദ്ദിഖ്, അശ്വിൻ കുമാർ, രചന നാരായണൻകുട്ടി, ജോണി ആന്റണി, വിജയരാഘവൻ, നന്ദു, സ്വാസിക എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
ആക്ഷൻ രംഗങ്ങൾക്ക് പ്രധാന്യം നൽകിക്കൊണ്ട് ഒരുക്കുന്ന ചിത്രത്തിൽ സ്റ്റണ്ട് മാസ്റ്ററും ഏഴോളം സഹായികളും ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
Story Highlights:santhosh keezhattoor facebook post about movie arattu