‘പച്ചപ്പനംതത്തേ പുന്നാര പൂമുത്തേ..’-കർഷകർക്ക് പിന്തുണയുമായി ഷഹബാസ് അമന്റെ പാട്ട്
കഴിഞ്ഞ 20 ദിവസമായി ദേശീയ തലസ്ഥാനത്ത് തുടരുന്ന കർഷക പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് പാട്ടുമായി ഗായകൻ ഷഹബാസ് അമൻ. പൊൻകുന്നം ദാമോദരൻ എഴുതി എം എസ് ബാബുരാജ് ഈണം പകർന്ന ഗാനമാണ് ഷഹബാസ് അമൻ ആലപിച്ചിരിക്കുന്നത്. പാട്ടിനൊപ്പം കർഷകരുടെ ചിത്രങ്ങളും ചേർത്താണ് ഷഹബാസ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
നമ്മളൊന്ന് എന്ന നാടകത്തിനായി മലബാർ സൈഗാൾ എന്ന് അറിയപ്പെട്ടിരുന്ന കോഴിക്കോട് അബ്ദുൽ ഖാദർ ആലപിച്ച ഗാനമാണിത്. 2006ൽ പുറത്തിറങ്ങിയ നോട്ടം എന്ന ചിത്രത്തിലും ഈ ഗാനം ഉൾപ്പെടുത്തിയിരുന്നു. സിനിമയിൽ യേശുദാസാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. മാത്രമല്ല, പൊൻകുന്നം ദാമോദരന്‍ ഈ സിനിമയിലെ ഗാനത്തിലൂടെ മരണാനന്തരം മികച്ച ഗാനരചയിതാവിനുള്ള കേരള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു.
Read More: അറബിക്കഥയ്ക്കും ഡയമണ്ട് നെക്ലേസിനും ശേഷം വീണ്ടും അറേബ്യന്‍ മണ്ണില്‍ ലാല്‍ ജോസ് ചിത്രമൊരുങ്ങുന്നു
പുതിയ കാർഷിക നിയമത്തിൽ പ്രതിഷേധിക്കുന്ന പഞ്ചാബിൽ നിന്നുള്ള കർഷകർക്കാണ് ഷഹബാസ് അമൻ പിന്തുണ പ്രഖ്യാപിച്ച് ഗാനം ആലപിച്ചിരിക്കുന്നത്. മുൻപ് സംഗീത സംവിധായകൻ ബിജിബാലും കർഷകർക്ക് പിന്തുണയുമായി ഒരു കവിത ആലപിച്ച് രംഗത്ത് എത്തിയിരുന്നു.
Story highlights- Shahabaz Aman sings Pachapanamthathe