എന്താണ് ഷിഗല്ല..?, എടുക്കാം ചില മുൻകരുതലുകൾ
കൊവിഡിന് പിന്നാലെ ഷിഗല്ല രോഗലക്ഷണങ്ങളും കണ്ടുതുടങ്ങിയതോടെ ആശങ്കയിലാണ് കേരളജനത. കോഴിക്കോട് ജില്ലയിൽ ഷിഗല്ല രോഗലക്ഷണം റിപ്പോർട്ട് ചെയ്തവരുടെ എണ്ണം അൻപത് കടന്നു. ഇതേതുടർന്ന് അതീവ ജാഗ്രതാ നിർദേശങ്ങളാണ് ആരോഗ്യവകുപ്പ് നൽകുന്നത്. എന്നാൽ ഈ രോഗത്തെക്കുറിച്ചോ രോഗലക്ഷണങ്ങളെക്കുറിച്ചോ പലർക്കും കൃത്യമായ ധാരണകൾ ഇല്ല.
എന്താണ് ഷിഗല്ല…
ഷിഗെല്ല എന്നത് ഒരു ബാക്ടീരിയയാണ്. ഈ ബാക്ടീരിയ വരുത്തുന്ന രോഗമാണ് ഷിഗല്ല രോഗം.
രോഗലക്ഷണങ്ങൾ
ഷിഗല്ല ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച എല്ലാവര്ക്കും രോഗലക്ഷണങ്ങൾ കാണണമെന്നില്ല. ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് മൂന്ന് ദിവസത്തിന് ശേഷമാകും രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങുക വയറിളക്കം, പനി, വയറുവേദന, വയറിളക്കം, വയറ്റിൽ നിന്നും പോകണമെന്ന തോന്നൽ എന്നിവയാണ് ഇവയുടെ പ്രധാന ലക്ഷണങ്ങൾ.
രണ്ട് ദിവസം മുതല്‍ ഏഴ് ദിവസം വരെയാണ് രോഗം ഉണ്ടാകുക. മൂന്ന് ദിവസത്തിന് ശേഷവും വയറിളക്കമുണ്ടെങ്കില്‍ തീർച്ചയായും വൈദ്യപരിശോധനയ്ക്ക് വിധേയമായിരിക്കണം. വയറിളക്കത്തോടൊപ്പം നിര്‍ജലീകരണം ഉണ്ടാകുന്നത് പ്രശ്‌നം ഗുരുതരമാക്കും. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക എന്നത് തന്നെയാണ് ചികിത്സയിലെ പ്രാന മാര്‍ഗം. അതിനാൽ രോഗബാധിതർ നന്നായി വെള്ളം കുടിയ്ക്കണം. മുതിർന്നവരേക്കാൾ കുട്ടികളിലാണ് ഈ രോഗം ഉണ്ടാകുക.
മുൻകരുതൽ
വ്യക്തിഗത ശുചിത്വം പാലിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ബാത്റൂം ഉപയോഗിക്കുന്നതിന് മുൻപും ശേഷവും കൈകൾ വൃത്തിയായി സോപ്പുപയോഗിച്ച് കഴുകുക. തുറസായ സ്ഥലങ്ങളിൽ മൂത്രവിസർജ്ജനം നടത്താതിരിക്കുക. വയറിളക്കത്തിന്റെ ലക്ഷണങ്ങൾ ഉള്ളവരുമായി അടുത്തിടപഴകാതിരിക്കുക. കുഞ്ഞുങ്ങളുടെ ഡയപ്പറുകൾ മാറ്റുമ്പോഴും പ്രത്യേകം ശ്രദ്ധിക്കണം. ടോയ്‌ലറ്റും ശുചിമുറിയും ഇടയ്ക്കിടെ അണുനശീകരണം നടത്തുക.
Read also:അറബിക്കഥയ്ക്കും ഡയമണ്ട് നെക്ലേസിനും ശേഷം ‘മ്യാവൂ’; ലാൽ ജോസ് ചിത്രം ഒരുങ്ങുന്നു
കോഴിക്കോട് കോട്ടാംപറമ്പില്‍ കഴിഞ്ഞ ദിവസം പതിനൊന്ന് വയസുള്ള കുട്ടി ഷിഗല്ല ബാധിച്ച് മരിച്ചിരുന്നു. ഇതിന് പിന്നാലെ പ്രദേശത്തെ 120 കിണറുകളില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തി. കടലുണ്ടി, ഫറോക്ക്, പെരുവയല്‍, വാഴൂര്‍ പ്രദേശങ്ങളിലും ഷിഗല്ല കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Story Highlights:shigella infection symptoms and prevention methods