മോഹൻലാലിൻറെ പുതിയ ലുക്കിന് രസകരമായ കമന്റുമായി ശോഭന; ഏറ്റെടുത്ത് ആരാധകർ

December 2, 2020

മലയാളികളുടെ എക്കാലത്തേയും ഇഷ്ടനായികമാരിൽ ഒരാളാണ് ശോഭന. എൺപതുകളിലും തൊണ്ണൂറുകളിലും തെന്നിന്ത്യൻ സിനിമയിൽ സജീവമായിരുന്ന ശോഭന പിന്നീട് നൃത്തത്തിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. ഇടവേളകളിൽ സിനിമയിലേക്ക് തിരികെയെത്തിയെങ്കിലും നൃത്തത്തിലാണ് താരം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. താരത്തിന്റെ ഓരോ വിശേഷങ്ങളും ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നതും. സമൂഹമാധ്യമങ്ങളിൽ ഇടയ്ക്ക് മാത്രം പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ ഓരോ വിശേഷങ്ങളും ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്.

ഇപ്പോഴിതാ മോഹൻലാലിന്റെ പുതിയ ലുക്കിന് താരം നൽകിയ കമന്റാണ് സോഷ്യൽ ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. മെലിഞ്ഞ് കൂടുതൽ ഗ്ലാമറായി മോഹൻലാൽ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിന് ‘കൂൾ ലാൽ സർ’ എന്നാണ് ശോഭന കുറിച്ചിരിക്കുന്നത്. ശോഭനയുടെ കമന്റിന് ലൈക്കുമായി നിരവധിപ്പേർ എത്തുന്നുണ്ട്.

അതേസമയം മലയാള സിനിമയിലെ എക്കാലത്തേയും ഹിറ്റ് താരജോഡികളാണ് മോഹൻലാലും ശോഭനയും. മാമ്പഴക്കാലം എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്. പക്ഷെ, മിന്നാരം, പവിത്രം, തേന്മാവിൻ കൊമ്പത്ത്, വെള്ളാനകളുടെ നാട്, ഉള്ളടക്കം, മായാമയൂഖം, മണിച്ചിത്രത്താഴ്, നാടോടിക്കാറ്റ് തുടങ്ങി നിരവധി ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ചത്.

Read also: സ്വയംരക്ഷയ്ക്കായി നിറംമാറി പൂക്കൾ; വിചിത്ര പ്രതിഭാസത്തിൽ അമ്പരന്ന് ഗവേഷകർ

അഭിനയത്തിനൊപ്പം തന്നെ നൃത്തത്തിലൂടെ പ്രേക്ഷകമനം കവര്‍ന്ന നടിയാണ് ചലച്ചിത്രതാരം ശോഭന. പലപ്പോഴും താരത്തിന്റെ നൃത്ത വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുമുണ്ട്. അതേസമയം നീണ്ട ഇടവേളയ്ക്ക് ശേഷം ശോഭന ചലച്ചിത്രലോകത്തേക്ക് മടങ്ങിയെത്തിയ ചിത്രമാണ് ‘വരനെ ആവശ്യമുണ്ട്’. ഈ ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തിയ ശോഭനയ്ക്ക് മികച്ച വരവേല്‍പാണ് ചലച്ചിത്രലോകത്ത് നിന്നും ലഭിച്ചത്.

Concept Photography- Aniesh Upaasana Costume – Murali Venu Designer – Jishad Shamsudeen Makeup – Liju Pamamcode Hair Stylist – Bijeesh Balakrishnan

Posted by Mohanlal on Tuesday, December 1, 2020

Story Highlights: Shobana comment on Mohanlal photo goes viral