സോഷ്യൽ മീഡിയയിൽ സജീവമായി ശോഭന; ശ്രദ്ധനേടി ചിത്രം

December 5, 2020

അഭിനയത്തിനൊപ്പം തന്നെ നൃത്തത്തിലൂടെയും പ്രേക്ഷകമനം കവര്‍ന്ന നടിയാണ് ചലച്ചിത്രതാരം ശോഭന. എൺപതുകളിലും തൊണ്ണൂറുകളിലും തെന്നിന്ത്യൻ സിനിമയിൽ സജീവമായിരുന്ന ശോഭന പിന്നീട് നൃത്തത്തിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. ഇടവേളകളിൽ സിനിമയിലേക്ക് തിരികെയെത്തിയെങ്കിലും നൃത്തത്തിലാണ് താരം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. താരത്തിന്റെ ഓരോ വിശേഷങ്ങളും ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നതും. സമൂഹമാധ്യമങ്ങളിൽ ഇടയ്ക്ക് മാത്രം പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ ഓരോ വിശേഷങ്ങളും ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്.

ഇപ്പോഴിതാ താരത്തിന്റെ രസകരമായ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കൂടുതലും നൃത്തത്തെക്കുറിച്ചാണ് സമൂഹമാധ്യമങ്ങളിൽ അടക്കം താരം പങ്കുവയ്ക്കാറുള്ളത്. ഇത്തവണ പങ്കുവെച്ചതും നൃത്തത്തിന്റെ കോസ്റ്റുമുമായി ബന്ധപ്പെട്ട പോസ്റ്റ് തന്നെയാണ്. നിരത്തിയിട്ടിരിക്കുന്ന കുറെ വസ്ത്രങ്ങൾക്ക് നടുവിൽ ഇരിക്കുന്ന ശോഭന ‘ഈ വസ്ത്രങ്ങൾ ഒക്കെ ഇനി എന്ന് പാകമാകും എന്നുടുക്കാനാകും എന്നാണ് ഞാനിപ്പോൾ ചിന്തിക്കുന്നത്’ എന്നാണ് കുറിച്ചിരിക്കുന്നത്.

അതേസമയം നീണ്ട ഇടവേളയ്ക്ക് ശേഷം ശോഭന ചലച്ചിത്രലോകത്തേക്ക് മടങ്ങിയെത്തിയ ചിത്രമാണ് അനൂപ് സത്യൻ സംവിധാനം നിർവഹിച്ച ‘വരനെ ആവശ്യമുണ്ട്’. ഈ ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തിയ ശോഭനയ്ക്ക് മികച്ച വരവേല്‍പാണ് ചലച്ചിത്രലോകത്ത് നിന്നും ലഭിച്ചത്.

Story Highlights: Shobana shares photo of her sarees