ഗോൾഡൻ ഗ്ലോബ് അവാർഡ്‌സിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് സൂര്യയുടെ ‘സൂരരൈ പോട്രു’
രാജ്യമൊട്ടാകെ ശ്രദ്ധ നേടിയ ചിത്രമാണ് സൂര്യയെ നായകനാക്കി സുധ കൊങ്കര ഒരുക്കിയ ‘സൂരരൈ പോട്രു’. ഇപ്പോഴിതാ ചിത്രം ഗോൾഡൻ ഗ്ലോബ് അവാർഡ്‌സിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വാർത്തയാണ് ഏറെ ശ്രദ്ധ നേടുന്നത്. എഴുപത്തിയെട്ടാമത് ഗോള്‍ഡൻ ഗ്ലോബ് അവാര്‍ഡ്‍സില്‍ വിദേശ ഭാഷ ചിത്രത്തിന്റെ വിഭാഗത്തിലേക്കാണ് സൂരരൈ പോട്രു തെരഞ്ഞെടുക്കപ്പെട്ടത്. ധനുഷ് നായകനായി എത്തിയ അസുരൻ, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ട് തുടങ്ങിയ ചിത്രങ്ങളും പട്ടികയിൽ ഉണ്ടെന്നാണ് റിപ്പോർട്ട്.
എഴുത്തുകാരനും എയര്‍ ഡെക്കാണ്‍ സ്ഥാപകനും ഇന്ത്യന്‍ ആര്‍മിയിലെ മുന്‍ ക്യാപ്റ്റനുമായ ജി ആര്‍ ഗോപിനാഥിന്റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൂര്യയുടെ 2 ഡി എന്റര്‍ടെയ്ന്‍മെന്റ്, സിഖിയ എന്റര്‍ടെയ്ന്‍മെന്റ് എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്നാണ് നിര്‍മാണം നിര്‍വഹിക്കുന്നത്. ബിഗ് ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതും. ചിത്രത്തിൽ നായികയായി വേഷമിട്ടത് അപർണ ബലമുരളിയാണ്. മലയാളികളുടെ പ്രിയതാരം ഉര്‍വശിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളുടേയും പ്രകടനം ഏറെ പ്രശംസനീയമാണ്. ചിത്രത്തിന്റെ മുഖ്യ ആകർഷണം സൂര്യയുടെ അഭിനയം തന്നെയാണ്.
Read also:ഈ വേണ്ടാതീനങ്ങൾ കുട്ടികളോട് വേണ്ട; വീഡിയോയുമായി ഇന്ദ്രജിത്തും പൂർണിമയും
ഭാഷാഭേദമന്യേ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രം, കൊവിഡ് പശ്ചാത്തലം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആമസോണ്‍ പ്രൈമിലൂടെയാണ് റിലീസ് ചെയ്തത്.
The following movies from #India will be screened for the #GoldenGlobes2021 Best Foreign Film Award..
— Ramesh Bala (@rameshlaus) December 20, 2020
– #SooraraiPottru
– #Asuran
– #Jallikattu
– #Tanhaji
– #TheDisciple
– #Ludo
– #EebAllayOoo!
– #Harami
– #JustLikeThat
– #TreesUndertheSun
Story Highlights:soorarai potru to screened at golden globe awards