‘എന്റെ ജീവിതം ഏറ്റവും സുന്ദരമാക്കുന്നവൾ..ലവ് യു ജാമു’- പ്രിയതമയ്ക്ക് വിവാഹവാർഷികം ആശംസിച്ച് സൗബിൻ ഷാഹിർ
പ്രിയതമയ്ക്ക് വിവാഹ വാർഷിക ആശംസകൾ അറിയിച്ചുകൊണ്ട് നടൻ സൗബിൻ ഷാഹിർ. ഭാര്യ ജാമിയക്കും മകൻ ഒർഹാനും ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് സൗബിൻ ആശംസ അറിയിച്ചിരിക്കുന്നത്. 2017 ഡിസംബർ 16നായിരുന്നു ജാമിയയും സൗബിനും വിവാഹിതരായത്. ‘ഏറ്റവും സുന്ദരിയായ സ്ത്രീയ്ക്ക്, എന്റെ ജീവിതം ഏറ്റവും സുന്ദരമാക്കുന്നവൾക്ക് വിവാഹ വാർഷിക ആശംസകൾ..ലവ് യു ജാമു..’ എന്നാണ് സൗബിൻ കുറിച്ചിരിക്കുന്നത്. കുറിപ്പിനൊപ്പം ഒട്ടേറെ കുടുംബ ചിത്രങ്ങളും നടൻ പങ്കുവെച്ചിട്ടുണ്ട്.
അതേസമയം, ദുബായിൽ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് സൗബിൻ ഷാഹിർ. ഇക്ബാൽ കുറ്റിപ്പുറത്തിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ലാൽ ജോസാണ്. ദസ്ത്ഗീർ, സുലേഖ എന്നീ ദമ്പതികളെ ചുറ്റിപ്പറ്റിയാണ് ചിത്രം. സൗബിൻ ഷാഹിറും മംമ്ത മോഹൻദാസുമാണ് ഈ വേഷങ്ങളിൽ എത്തുന്നത്, കോളേജ് ജീവിതത്തിന് ശേഷം ആലുവ സ്വദേശിയായ ദസ്ത്ഗീർ ദുബായിൽ സ്ഥിരതാമസമാക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രം പങ്കുവയ്ക്കുന്നത്.
ഇവർക്ക് പുറമെ, സലിം കുമാറും ഒരു റഷ്യൻ നടിയും പ്രധാന വേഷങ്ങളിൽ എത്തും. തണ്ണീർമത്തൻ ദിനങ്ങളിലൂടെയും, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയും ശ്രദ്ധേയനായ ജസ്റ്റിൻ വർഗീസാണ് ലാൽ ജോസ് ചിത്രത്തിന്റെയും സംഗീതം ഒരുക്കുന്നത്. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ജോജി എന്ന ഫഹദ് ഫാസിൽ ചിത്രത്തിനും സംഗീതം ഒരുക്കുന്നത് ജസ്റ്റിനാണ്.
Read More: ദുബായ് പശ്ചാത്തലത്തിൽ ലാൽ ജോസിന്റെ മൂന്നാമത്തെ ചിത്രം- താരങ്ങളായി സൗബിൻ ഷാഹിറും മംമ്ത മോഹൻദാസും
സിദ്ധാർത്ഥ് ഭരതന്റെ ജിന്ന്, നസീഫ് യൂസഫ് ഇസുദ്ദീന്റെ ഇരുൾ എന്നെ ചിത്രങ്ങളിലാണ് സൗബിൻ ഷാഹിർ അവസാനമായി അഭിനയിച്ചത്. ചിത്രങ്ങളുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടക്കുകയാണ്.
Story highlights- soubin shahir and jamiya wedding anniversary