‘സത്യജിത് റേയുടെ ചാരുലതയാണെന്ന് തോന്നിയ നിമിഷം’- മനോഹര ചിത്രങ്ങൾ പങ്കുവെച്ച് ശ്രിന്ദ
സമൂഹമാധ്യമങ്ങളിൽ വളരെയധികം സജീവമാണ് നടി ശ്രിന്ദ. സിനിമാ വിശേഷങ്ങളും കുടുംബവിശേഷങ്ങളും യാത്രകളുമെല്ലാം ശ്രിന്ദ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, മനോഹരമായ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം പങ്കുവയ്ക്കുകയാണ് നടി. അറുപതുകളിലെ ഒരു പഴയ ആത്മാവിനെ പോലെ എന്ന കുറിപ്പിനൊപ്പമാണ് ശ്രിന്ദ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
‘ആ നിമിഷം എന്നിൽ ഒരു ഭാഗം ചാരുലതയെപ്പോലെയാണ് എന്നാണ് തോന്നിയത്. ഞാൻ 60 കളിലെ സത്യജിത് റേയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകളുടെ കാലഘട്ടത്തിലാണ് ജീവിക്കുന്നത്.. ബ്ലാക്ക് ആൻഡ് വൈറ്റ് യുഗത്തിൽ ജനിച്ചയാളാണെങ്കിൽ എന്ന് ഞാൻ എപ്പോഴും ആഗ്രഹിക്കുന്നു’- ശ്രിന്ദയുടെ വാക്കുകൾ.
Read More: അറബിക്കഥയ്ക്കും ഡയമണ്ട് നെക്ലേസിനും ശേഷം വീണ്ടും അറേബ്യന്‍ മണ്ണില്‍ ലാല്‍ ജോസ് ചിത്രമൊരുങ്ങുന്നു
മലയാള സിനിമയിൽ ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധ നേടിയ നടിയാണ് ശ്രിന്ദ. ആഷിഖ് അബു സംവിധാനം ചെയ്ത 22 ഫീമെയിൽ കോട്ടയം എന്ന സിനിമയിലൂടെയാണ് ശ്രിന്ദ ശ്രദ്ധേയയായത്. അന്നയും റസൂലും,1983, കുഞ്ഞിരാമായണം, റോൾ മോഡൽസ്, ഷെർലക് ടോംസ്, കുട്ടൻപിള്ളയുടുപ് ശിവരാത്രി തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ശ്രിന്ദ കൂടുതൽ ജനപ്രിയയായി മാറിയത്. ഏറ്റവും ഒടുവിൽ ശംഭു പുരുഷോത്തമൻ സംവിധാനം ചെയ്ത പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന ചിത്രത്തിലാണ് ശ്രിന്ദ ഏറ്റവുമൊടുവിൽ വേഷമിട്ടത്.
Story highlights-Srindaa felt like she was in Satyajit Ray’s film