കുരുവിളയ്ക്ക് ശേഷം ‘റോയ്’ ആയി സുരാജ് വെഞ്ഞാറമൂട്; പുതിയ ചിത്രം ഒരുങ്ങുന്നു

മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടംനേടിയ കലാകാരനാണ് സുരാജ് വെഞ്ഞാറമൂട്. നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. സുരാജിനെ നായകനാക്കി സുനില്‍ ഇബ്രാഹിം കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘റോയ്’. ഇപ്പോഴിതാ സിനിമ പ്രേമികൾക്കിടയിൽ ശ്രദ്ധ നേടുകയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ.
ചാപ്റ്റേഴ്സ്, അരികില്‍ ഒരാള്‍, വെെ എന്നീ ചിത്രങ്ങള്‍ക്കു ശേഷം സുനില്‍ ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രമാണ് റോയ്. സുരാജിനെ കൂടാതെ ഷൈൻ ടോം ചാക്കോയും ചിത്രത്തിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇരുവർക്കും പുറമെ ജിന്‍സ് ഭാസ്ക്കര്‍, വി കെ ശ്രീരാമന്‍, ഇര്‍ഷാദ്, വിജീഷ് വിജയന്‍, ബോബന്‍ സാമുവല്‍, ജിബിന്‍ ജി നായര്‍, ദില്‍ജിത്ത്, രാജഗോപാലന്‍, യാഹിയ ഖാദര്‍, ഫ്രാങ്കോ ഡേവിസ് മഞ്ഞില, സിജ റോസ്, ശ്രിത ശിവദാസ്, അഞ്ജു ജോസഫ്, ജെനി പള്ളത്ത്, രേഷ്മ ഷേണായി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. നെട്ടൂരാന്‍ ഫിലിംസ്, ഹിപ്പോ പ്രെെം മോഷന്‍ പിക്ച്ചേഴ്സ് എന്നിവയുടെ ബാനറില്‍ സജീഷ് മഞ്ചേരി, സനൂബ് കെ യൂസഫ് എന്നിവര്‍ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ജയേഷ് മോഹൻ ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് മുന്ന പി ആര്‍ സംഗീതം പകരുന്നു.
Read also:നീലശോഭയില്‍ ഗോവന്‍ കടല്‍ത്തീരങ്ങള്‍; ശ്രദ്ധനേടി ചിത്രങ്ങള്‍
അതേസമയം സുരാജിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് ‘ജന ഗണ മന’. ഡ്രൈവിംഗ് ലൈസൻസിന്റെ വൻ വിജയത്തിന് ശേഷം പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമൂടും വീണ്ടും ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഡിജോ ജോസ് ആന്റണി ആണ്.
Story Highlights:suraj venjaramoodu shine tom chacko starrer roy movie