ആരാധകർക്കായി ഒരു സ്പെഷ്യൽ പാചകക്കുറിപ്പുമായി നദിയ മൊയ്തു
സമൂഹമാധ്യമങ്ങളിൽ സജീവമാണ് നടി നദിയ മൊയ്തു. ലോക്ക് ഡൗൺ കാലത്താണ് താരം ഇൻസ്റ്റാഗ്രാമിൽ എത്തിയതും വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാൻ തുടങ്ങിയതും. പഴയ സിനിമാ വിശേഷങ്ങളും, പാചക വിശേഷങ്ങളുമെല്ലാം നദിയ പങ്കുവെച്ചിരുന്നു. ഇപ്പോൾ, നടി തന്റെ ഏറ്റവും പുതിയ പാചക പരീക്ഷണത്തെ കുറിച്ച് പങ്കുവയ്ക്കുകയാണ്. മധുരവും പുളിയുമുള്ള ക്രാൻബെറി അച്ചാറാണ് നടി തയ്യാറാക്കിയയത്.
മുൻപ്, അടുക്കളയിൽ എളുപ്പത്തിൽ ലഭ്യമായ മൂന്ന് ചേരുവകൾ ഉപയോഗിച്ച് എങ്ങനെ വീട്ടിൽ തന്നെ ഫെയ്സ് പായ്ക്ക് ഉണ്ടാക്കാമെന്ന് നടി പങ്കുവെച്ചിരുന്നു. പാചകത്തിനൊപ്പം സൗന്ദര്യ സംരക്ഷണവുമായും സജീവമാണ് താരം. അടുത്തിടെ കുടുംബസമേതം കാരറ്റ് കേക്കുണ്ടാക്കുന്ന വീഡിയോയും നടി പങ്കുവെച്ചിരുന്നു.
Read More: ചെറുപ്പം നിലനിർത്താൻ ബ്ലൂ ടീ; കാഴ്ചയിലും ആരോഗ്യത്തിലും കേമൻ
മലയാളികളുടെ മനസിൽ വലിയ കൂളിംഗ് ഗ്ലാസും ട്രെൻഡി വേഷങ്ങളുമണിഞ്ഞ് വന്ന പഴയ ഗേളിയാണ് ഇന്നും നദിയ മൊയ്തു. ഒരു കാലത്ത് മലയാള സിനിമയിലെ സ്റ്റൈൽ ഐക്കണായിരുന്ന നദിയ, വിവാഹശേഷം സിനിമയിൽ നിന്നും ഇടവേളയെടുക്കുകയായിരുന്നു. 1988ലാണ് നദിയ വിവാഹം കഴിച്ചത്. പത്തുവര്‍ഷത്തിനു ശേഷം ശക്തമായ കഥാപാത്രങ്ങളിലൂടെ താരം സിനിമയിലേക്ക് മടങ്ങിയെത്തി. എം കുമാരൻ, സൺ ഓഫ് മഹാലക്ഷ്മി എന്ന ചിത്രത്തിലൂടെയാണ് നടി വരവ് നടത്തിയത്. മലയാള സിനിമയിൽ മോഹൻലാലിനൊപ്പം നീരാളി എന്ന ചിത്രത്തിലാണ് ഏറ്റവുമൊടുവിൽ നദിയ വേഷമിട്ടത്.
Story highlights- This is Nadiya’s latest cooking experiment