‘സിനിമ സ്വപ്നം കണ്ടപ്പോൾ കൂടെയുണ്ടായിരുന്നവർക്കൊപ്പമാണ് ‘കള’; ശ്രദ്ധനേടി ടൊവിനോ തോമസിന്റെ കുറിപ്പ്

December 29, 2020

ടൊവിനോ തോമസിനെ മുഖ്യകഥാപാത്രമാക്കി രോഹിത് വി എസ് സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് കള. സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ടൊവിനോയുടെ കരിയറിലെ നിർണായക ചിത്രങ്ങളിൽ ഒന്നായിരിക്കും കള എന്നാണ് റിപ്പോർട്ടുകൾ. സിനിമ ചിത്രീകരണത്തിനിടെ ടൊവിനോ തോമസിന് പരിക്കേറ്റിരുന്നു. കുറച്ച് ദിവസത്തെ വിശ്രമത്തിന് ശേഷം താരം വീണ്ടും ലൊക്കേഷനിൽ എത്തുകയായിരുന്നു.

അതേസമയം സിനിമ ചിത്രീകരണം പൂർത്തിയായ വിവരത്തിനൊപ്പം ചിത്രത്തെക്കുറിച്ചുള്ള ഹൃദ്യമായ കുറിപ്പും ടൊവിനോ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. ‘വർഷങ്ങൾക്ക് മുൻപ് താൻ സിനിമ സ്വപ്നം കണ്ടപ്പോൾ മുതൽ തനിക്കൊപ്പമുണ്ടായിരുന്ന ടീമിനൊപ്പമാണ് ഇപ്പോൾ കള ഒരുങ്ങുന്നത്. സിനിമയെക്കുറിച്ച് ചര്ച്ച ചെയ്തും ഹ്രസ്വ ചിത്രങ്ങൾ ഒരുക്കുകയും ചെയ്തിരുന്ന ഞങ്ങൾ ഒന്നുചേർന്ന് ഒരു ചിത്രം പൂർത്തിയാക്കി. സിനിമയോടുള്ള അഭിനിവേശവും പരസ്പര സ്നേഹവുമാണ് ഈ ചിത്രത്തിന് പിന്നിൽ.’ വളരെ ബുദ്ധിമുട്ടേറിയ ഈ ചിത്രം പൂർത്തിയായതിന് പിന്നിൽ സിനിമയോടുള്ള അടങ്ങാത്ത സ്നേഹം മാത്രമാണ്.

ത്രില്ലർ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രമാണ് കള. ദിവ്യ പിള്ളയും ബാസിഗർ എന്ന നായയുമാണ് ടൊവിനോ തോമസിനൊപ്പം പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ‘അഡ്വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍’, ‘ഇബ്ലീസ്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രോഹിത് വി എസ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് കള. ചിത്രത്തിന്റെ സഹനിര്‍മാതാവ് കൂടിയാണ് ടൊവിനോ. ലാല്‍, ദിവ്യ, മൂര്‍, ബാസിഗര്‍ തുടങ്ങിയവരും ചിത്രത്തില്‍ ടൊവിനോയ്ക്ക് ഒപ്പം അണിനിരക്കുന്നുണ്ട്. യദു പുഷ്പാകരന്‍, രോഹിത് വി എസ് എന്നിവര്‍ ചേര്‍ന്ന് ‘കളയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നു. അഖില്‍ ജോര്‍ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

And 'Kala' has packed up! Years ago with cinema in my dreams, I used to be in the company of this same team of Kala,…

Posted by Tovino Thomas on Monday, December 28, 2020

Story Highlights: Tovino Thomas facebook post on Kala