മിണ്ടാപ്രാണികളോട് ക്രൂരത കാണിക്കരുത്; സോഷ്യൽ ഇടങ്ങളിൽ വൈറലായി ‘നായ സ്നേഹത്തിന്റെ’ ചിത്രങ്ങൾ

December 12, 2020

കഴിഞ്ഞ ദിവസം നായയെ വാഹനത്തിൽ കെട്ടിയിട്ട് വലിച്ചിഴച്ച സംഭവം വളരെയധികം വേദന ജനിപ്പിച്ചിരിക്കുന്നു. മിണ്ടാപ്രാണിയോട് ക്രൂരത കാണിച്ചയാൾക്കെതിരെ ശക്തമായ രോഷപ്രകടനങ്ങളാണ് സമൂഹമാധ്യമങ്ങളിൽ അടക്കം വരുന്നത്. വളർത്തുമൃഗങ്ങൾക്ക് യജമാനന്മാരോടുള്ള കരുതലും സ്നേഹവുമൊക്കെ പലപ്പോഴും സോഷ്യൽ മീഡിയയിലും വർത്തയാകാറുണ്ട്. വളർത്തുമൃഗങ്ങളിൽ ഏറ്റവും സ്നേഹമുള്ളത് നായകൾക്കാണ്. ഉടമകളോട് സ്‌നേഹവും വിശ്വസ്തതയുമുള്ള നായകളുടെ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പലരും പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ പഴയ ചില വീഡിയോകളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.

കുഞ്ഞിനെ ഊഞ്ഞാലാട്ടുന്ന നായയെയാണ് വിഡിയോയിൽ കാണുന്നത്. കുട്ടികൾക്കൊപ്പം കളിക്കൂട്ടുകാരായി എത്തുന്ന നായകൾ അവരെ എത്ര കരുതലോടെയാണ് സംരക്ഷിക്കുന്നതെന്നും, ഉടമസ്ഥരോട് അവർ കാണിക്കുന്ന സ്നേഹത്തെക്കുറിച്ചുമൊക്കെയാണ് മിക്കവരും വീഡിയോയ്ക്ക് കമന്റ് ചെയ്യുന്നത്. ഇതിനൊപ്പം നിരവധിപ്പേരാണ് ഇത്തരത്തിൽ നായകൾക്ക് ഉടമസ്ഥരോടുള്ള സ്നേഹം പറയുന്ന വീഡിയോകൾ പങ്കുവയ്ക്കുന്നത്.

Read also:‘കഷ്ടിച്ച് നിയമപരമായി പ്രായപൂർത്തിയായ രണ്ടു കുട്ടികളുടെ ഒന്നാം വിവാഹവാർഷികം’- രസകരമായ ചിത്രവുമായി പൂർണിമ…

ലോക്ക്ഡൗൺ കാലത്ത് കുട്ടികൾക്കൊപ്പം കളിക്കുന്ന നായകളുടെ ദൃശ്യങ്ങളും, വീട്ടിലെത്തുന്ന ഉടമസ്ഥരെ കെട്ടിപ്പിടിക്കുന്ന നായകളുടെ വീഡിയോയുമടക്കം നായകൾക്ക് വീട്ടുകാരോടുള്ള സ്നേഹം പറയുന്ന നിരവധി വീഡിയോകളാണ് പലരും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. മിണ്ടാപ്രാണികളോട് ക്രൂരത കാണിക്കരുത് എന്നും അങ്ങനെ ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടികൾ എടുക്കണമെന്നുമുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളിൽ ഉയരുന്നത്.

Story Highlights: Videos of dog love