അപൂർവ്വ കാഴ്ചയായി സ്റ്റാച്യൂ ഓഫ് ലിബർട്ടിക്ക് മുന്നിൽ എത്തിയ തിമിംഗലം; കൗതുക വീഡിയോ

December 15, 2020

അപൂർവ്വവും കൗതുകം നിറഞ്ഞതുമായ ഒരു കാഴ്ചയ്ക്കാണ് കഴിഞ്ഞ ദിവസം ന്യൂയോർക്ക് നഗരം സാക്ഷികളായത്. സ്റ്റാച്യൂ ഓഫ് ലിബർട്ടിക്ക് മുന്നിലായി ഹഡ്സൺ നദിയിൽ ഉയർന്നുപൊങ്ങുന്ന തിമിംഗലത്തിന്റെ കാഴ്ചകളാണ് സമൂഹമാധ്യമങ്ങളിലും വലിയ രീതിയിൽ പ്രചരിപ്പിക്കപ്പെട്ടത്. ഫോട്ടോഗ്രാഫറായ ബയോൺ കൈൽസാണ് ഈ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്.

ഹംബ് ബാക്ക് ഇനത്തിൽപെട്ട തിമിംഗലമാണ് ഇതെന്നാണ് യുഎസ് കോസ്റ്റ് ഗാർഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിരവധി തിമിംഗലങ്ങളാണ് ഈ പ്രദേശത്തേക്ക് എത്തുന്നത്. ഇവിടുത്തെ ജലത്തിന്റെ ഗുണനിലവാരം ഉയർന്നതാകാം ഇവിടേക്ക് നിരവധി തിമിംഗലങ്ങൾ എത്താൻ കാരണം എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. എന്നാൽ അപൂർവ്വമായി മാത്രമാണ് ഇവയുടെ ചിത്രങ്ങൾ പകർത്താൻ കഴിയുക. കഴിഞ്ഞ ദിവസം സ്റ്റാച്യൂ ഓഫ് ലിബർട്ടിക്ക് മുന്നിലായി എത്തിയ തിമിംഗലത്തിന്റെ കാഴ്ച വളരെയധികം ജനശ്രദ്ധ നേടുന്നതായിരുന്നു.

Read also:50 രൂപ ദിവസവേതനത്തിൽ നിന്നും ഇന്ത്യൻ ആർമിയിലേക്ക്; അഭിമാനമായി യുവാവ്

അതേസമയം തിമിംഗലത്തെ നദിയിൽ കണ്ടെത്തിയതിനാൽ മത്സ്യബന്ധനത്തിനെത്തുന്നവർ കൂടുതൽ ജാഗ്രത പാലിക്കണം എന്നും നിർദ്ദേശങ്ങൾ ഉണ്ട്. തിമിംഗലത്തിന് അപകട ഭീഷണി നേരിട്ടാൽ മാത്രമേ കോസ്റ്റ് ഗാർഡ് ഇടപെടുകയുള്ളുവെന്നും അറിയിച്ചിട്ടുണ്ട്.

Story Highlights: whale found closed to statue liberty