50 രൂപ ദിവസവേതനത്തിൽ നിന്നും ഇന്ത്യൻ ആർമിയിലേക്ക്; അഭിമാനമായി യുവാവ്

December 15, 2020
thivaria

ബീഹാറിലെ ബർജ ഗ്രാമത്തിലെ ഒരു പാവപ്പെട്ട കുടുംബത്തിലാണ് ബാൽബങ്ക തിവാരിയ ജനിച്ച് വളർന്നത്. ഏറെ ദുരിതം നിറഞ്ഞതായിരുന്നു തിവാരിയുടെ ചെറുപ്പവും കൗമാരവും. കർഷക കുടുംബത്തിൽ ജനിച്ചുവളർന്ന തിവാരിയ വളരെയധികം കഷ്ടപ്പെട്ടാണ് വിഭ്യാഭ്യസം പൂർത്തിയാക്കിയത്. 2008 ൽ പത്താം ക്ലാസ് പാസ്സായ തിവാരിയ കുടുംബത്തിന്റെ കഷ്ടപ്പാടുകൾ കാരണം പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് ജോലിയിൽ പ്രവേശിച്ചു. ദിവസ വേതനമായി 50 രൂപ ലഭിക്കുന്ന ഒരു ലഘുഭക്ഷണ ഫാക്ടറിയിലാണ് തിവാരിയ ജോലി ചെയ്തിരുന്നത്.

ജോലിക്കിടെ ലഭിക്കുന്ന സമയത്തും പഠനം തുടർന്ന തിവാരിയ പന്ത്രണ്ടാം ക്ലാസും പൂർത്തിയാക്കി. പഠനത്തിൽ മികവ് പുലർത്തിയിരുന്ന തിവാരിയ ഒഴിവ് സമയം മറ്റ് കുട്ടികൾക്ക് ട്യൂഷൻ എടുത്തും പണം സമ്പാദിച്ചു. അതിനുശേഷം ഒരു പ്രാദേശിക കോളജിൽ ചേർന്ന് ബിരുദം എടുത്തു. അതിനിടെയാണ് ബീഹാറിൽ ഒരു സൈനീക റിക്രൂട്ട്മെന്റ് റാലി നടക്കുന്നതായി തിവാരിയ അറിഞ്ഞത്. അങ്ങനെ അതിൽ പങ്കെടുത്ത് ടെസ്റ്റ് പാസായ തിവാരിയ ഇന്ത്യൻ സൈന്യത്തിൽ ചേർന്നു. ഒരു ശിപായി ആയാണ് തിവാരിയയുടെ ആദ്യ പോസ്റ്റിംഗ്.

Read also:‘പച്ചപ്പനംതത്തേ പുന്നാര പൂമുത്തേ..’-കർഷകർക്ക് പിന്തുണയുമായി ഷഹബാസ് അമന്റെ പാട്ട്

ഭോപ്പാലിലാണ് ആദ്യ പോസ്റ്റിംഗ് ലഭിച്ചത്. അതിനിടെ നടത്തിയ പരിശ്രമത്തിന്റെ ഫലമായി 2017 ൽ എസിസിയിലും ചേർന്നു. അവിടെനിന്നും ഒരു സൈനീക ഓഫീസർ എന്ന നിലയിൽ തിവാരിയ രാജ്യത്തിന് വേണ്ടി സേവനം അനുഷ്ടിച്ചു. 28 ആം വയസിൽ ഇന്ത്യയിൽ ആർമിയിൽ ലെഫ്റ്റനന്റായി സേവനം അനുഷ്ടിക്കുകയാണ് തിവാരിയ.

Story Highlights: 50rupees daily wage employee has now become an army officer