തിയേറ്ററുകളിൽ മുഴുവൻ സീറ്റുകളിലും പ്രവേശനം അനുവദിച്ച് കേന്ദ്രം
സിനിമ തിയേറ്ററുകളിൽ മുഴുവൻ സീറ്റുകളിലും പ്രവേശനം അനുവദിച്ച് കേന്ദ്രം. ഫെബ്രുവരി ഒന്നുമുതൽ തിയേറ്ററുകളിൽ മുഴുവൻ സീറ്റുകളിലും ആളുകളെ അനുവദിക്കുമെന്ന് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു. ഇത് സംബന്ധിച്ചുള്ള പുതിയ മാർഗനിർദ്ദേശങ്ങളും വാർത്താവിതരണ മന്ത്രാലയം പുറത്തിറക്കി.
അതേസമയം കാത്തിരിപ്പ് കേന്ദ്രങ്ങൾ പൊതു ഇടങ്ങൾ എന്നിവടങ്ങളിൽ ആളുകൾ തമ്മിൽ 6 അടിയെങ്കിലും അകലം പാലിക്കണം. നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം. ടച്ച് ഫ്രീ മോഡിലുള്ള ഹാൻഡ് സാനിറ്റൈസറുകൾ വാതിലുകളിലും മറ്റ് പൊതു ഇടങ്ങളിലും സ്ഥാപിക്കണം. പൊതുഇടങ്ങളിൽ തുപ്പുന്നത് പൂർണ്ണമായി നിരോധിച്ചു തുടങ്ങിയ നിർദ്ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്.
അതിന് പുറമെ കേന്ദ്ര സർക്കാരിന്റെ ആരോഗ്യ സേതു ആപ്പ് എല്ലാവരും ഇൻസ്റ്റാൾ ചെയ്യണം. ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ തോന്നിയാൽ ഉടൻ ബന്ധപ്പെട്ടവരെ വിവരം അറിയിക്കണം.
Read also:പാർവതി തിരുവോത്തും റോഷനും ഒന്നിക്കുന്നു; റിലീസിനൊരുങ്ങി വർത്തമാനം
ഇടവേളകളിൽ കൂട്ടം കൂടുന്നത് അനുവദിക്കില്ല. ഇടവേളകളിൽ അത്യാവശ്യമെങ്കിൽ മാത്രം പുറത്തിറങ്ങുക. തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ഇടവേളകളുടെ സമയം നീട്ടുക, ആൾക്കൂട്ടം ഒഴിവാക്കാൻ മൾട്ടിപ്പിൾ സ്ക്രീൻ ഉപയോഗിക്കാം. ഓരോ ഷോയ്ക്ക് ശേഷവും നിർബന്ധമായും തിയേറ്ററുകൾ സാനിറ്റൈസ് ചെയ്യണം എന്നും മാർഗനിർദ്ദേശങ്ങളിൽ പറയുന്നുണ്ട്.
Story Highlights: 100 cent occupancy cinema halls