കുടുംബത്തിനൊപ്പമുള്ള മനോഹരചിത്രം പങ്കുവെച്ച് അർജുൻ അശോകൻ
മലയാളി സിനിമ പ്രേക്ഷകരുടെ ഇഷ്ടനായകനായി മാറിക്കഴിഞ്ഞു അർജുൻ അശോകൻ. നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. സിനിമ വിശേഷങ്ങൾക്ക് പുറമെ അർജുൻ അശോകൻ പങ്കുവെച്ച കുടുംബചിത്രമാണ് ഇപ്പോൾ ഏറെ ശ്രദ്ധനേടുന്നത്. ഭാര്യ നിഖിതയ്ക്കും കുഞ്ഞിനും ഒപ്പമുള്ള ചിത്രമാണ് അർജുൻ പങ്കുവെച്ചിരിക്കുന്നത്.
നവംബർ 25 നാണ് അർജുൻ അശോകനും ഭാര്യ നിഖിതയ്ക്കും പെൺകുഞ്ഞു പിറന്നത്. അർജുൻ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്. അർജുനും നിഖിതയും എട്ടുവർഷം നീണ്ട പ്രണയത്തിനൊടുവിലാണ് വിവാഹിതരായത്. 2018 ഡിസംബർ 3-നായിരുന്നു ഇവരുടെ വിവാഹം.
Read also:ജോജുവായി ആര്‍ കെ സുരേഷ്; ‘ജോസഫ്’ തമിഴ് റീമേക്ക് ടീസർ
അതേസമയം നിരവധി ചിത്രങ്ങളാണ് അർജുൻ അശോകന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. അർജുനൊപ്പം അന്ന ബെൻ, മധുബാല തുടങ്ങിയ താരങ്ങൾ ഒന്നിക്കുന്ന ചിത്രമാണ് ‘എന്നിട്ട് അവസാനം’ . വികൃതിയ്ക്ക് ശേഷം എംസി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. എ ജെ ജെ സിനിമാസിന്റെ ബാനറിൽ ആനന്ദ് ജയരാജ് ജൂനിയറും ജോബിൻ ജോയിയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സുഷിൻ ശ്യാം സംഗീതം, ഛായാഗ്രഹണം അപ്പു പ്രഭാകരുമാണ് നിർവഹിക്കുന്നത്.
അർജുൻ അശോകന്റേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രമാണ് ‘മെമ്പർ രമേശൻ 9-ാം വാർഡ്’. ആൻറോ ജോസ് പെരിയ, എബി ട്രീസ പോൾ എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടിനു പാപ്പച്ചൻ ഒരുക്കുന്ന ‘അജഗജാന്തരം’ എന്ന ചിത്രത്തിലും അർജുൻ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കൊവിഡ് കാലത്ത് നടക്കുന്ന ഒരു സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന പുതിയ ചിത്രമാണ് ‘വോൾഫ്’. ചിത്രത്തിൽ അർജുൻ അശോകൻ, ഷൈൻ ടോം ചാക്കോ, സംയുക്ത മേനോൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Story Highlights: actor arjun ashokan photo with family