സൈബര്‍ ഇടങ്ങളില്‍ ഹിറ്റാണ് അല്പം വെറൈറ്റിയായ ഈ ‘ചായയും ചര്‍ച്ചയും’
‘ഒരു ചായ’ എന്നത് മലയാളികളില്‍ ഏറെ പേര്‍ക്കും അല്പം പ്രിയപ്പെട്ടതാണ്. ചായയ്ക്കൊപ്പം കുറച്ച് ലോകകാര്യങ്ങള്‍ കൂടിയായാലോ… വെറും ലോകകാര്യങ്ങളല്ല, പുത്തന്‍ അറിവുകള്‍. സംഗതി പൊളിയ്ക്കും അല്ലേ… പറഞ്ഞുവരുന്നത് ‘ചായയും ചര്‍ച്ചയും’ എന്ന വെബ് സീരീസിനെക്കുറിച്ചാണ്.
വിനോദത്തിനൊപ്പം വിജ്ഞാനവും പ്രേക്ഷകര്‍ക്ക് സമ്മാനിയ്ക്കുന്ന Q TV യിലെ വെബ് സീരീസാണ് ‘ചായയും ചര്‍ച്ചയും’. ഗ്രാമപ്രദേശത്തെ ഒരു ചായക്കടയുടെ പശ്ചാത്തലത്തില്‍ ഓരോ എപ്പിസോഡിലും നിരവധി അറിവുകളാണ് പ്രേക്ഷകര്‍ക്ക് ഈ വെബ് സീരീസ് സമ്മാനിയ്ക്കുന്നത്. അതും നര്‍മ്മത്തിന്റ അകമ്പടിയോടെ. കഥാപാത്രങ്ങളുടെ അഭിനയമികവും തിരക്കഥയുടെ കരുത്തും സംവിധാന മികവുമെല്ലാം ‘ചായയും ചര്‍ച്ചയും’ എന്ന വെബ് സീരീസിനെ സുന്ദരമാക്കുന്നു.
Read more: ഹരിവരാസനം രചിച്ച കോന്നോത്ത് ജാനകിയമ്മയുടെ ഓർമ്മകൾ പങ്കുവെച്ച് മകൾ- വീഡിയോ
വെബ് സീരീസുകള്‍ അരങ്ങുവാഴുന്ന ഇക്കാലഘട്ടത്തില്‍ ഏറെ വ്യത്യസ്തത പുലര്‍ത്തുന്ന ഒന്നാണ് ‘ചായയും ചര്‍ച്ചയും’ എന്ന Q TV-യിലെ വെബ് സീരിസ്. ആസ്വാദനവും അറിവും പരസ്പരം ഇഴചേര്ത്തിരിയ്ക്കുന്നു ഓരോ എപ്പിസോഡുകളിലും. മികച്ച ഒരു ഇന്‍ഫര്‍മേറ്റീവ് വെബ്സീരീസ് ആയതുകൊണ്ടുതന്നെ സൈബര്‍ ഇടങ്ങളില്‍ ഇതിനോടകം ‘ചായയും ചര്‍ച്ചയും’ ശ്രദ്ധനേടിക്കഴിഞ്ഞു. ആനന്ദ് മന്മദന്, ശ്രീജിത് ബാബു, ഷമില്‍ ബഷീര്‍, ഗായത്രി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്.
ലോകമലയാളികള്‍ക്ക് ആസ്വാദനത്തിന്റെ വര്ണക്കാഴ്ചകള് സമ്മാനിയ്ക്കുന്ന ഫ്ളവേഴ്സ് ടിവിയുടേയും നൂതന സാങ്കേതിവിദ്യകളുടെ സഹായത്തോടെ അതിവേഗം വാര്‍ത്തകള്‍ ജനങ്ങളിലേയ്ക്കെത്തിയ്ക്കുന്ന സത്യസന്ധമായ വാര്‍ത്താ ചാനല്‍ ട്വന്റിഫോറിന്റേയും ഭാഗമാണ് Q TV. ഇന്‍സൈറ്റ് മീഡിയ സിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിയ്ക്കുന്ന Q TV മികച്ച ഇന്‍ഫര്‍മേറ്റീവ് ഡിജിറ്റല്‍ ചാനലാണ്.
Story highlights: An Informative Web-series Chayayum Charchayum Q TV