‘സ്നേഹത്തിന്റെയും ഐക്യത്തിന്റെയും 2021’- പുതുവർഷം ആഘോഷിച്ച് ബച്ചൻ കുടുംബം

അമിതാഭ് ബച്ചനും കുടുംബത്തിനും 2020 വളരെയധികം പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു. കുടുംബത്തിലെ ഏറ്റവും മുതിർന്ന വ്യക്തിയായ അമിതാഭ് ബച്ചന് മുതൽ ഇളയ വ്യക്തിയായ ആരാധ്യക്ക് വരെ കൊവിഡ് ബാധിച്ചിരുന്നു. പ്രതിസന്ധികൾ തരണം ചെയ്ത് 2021ലേക്ക് എത്തുമ്പോൾ ആഘോഷത്തിലാണ് താര കുടുംബം.
. അമിതാഭും ഐശ്വര്യ റായ് ബച്ചനും കുടുംബത്തോടൊപ്പം പുതുവർഷം ആഘോഷിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. പാർട്ടി തൊപ്പികളും ഗ്ലാസുകളും ധരിച്ച്, ജയ ബച്ചൻ, അഭിഷേക് ബച്ചൻ, ആരാധ്യ ബച്ചൻ എന്നിവരെല്ലാം പുതുവർഷം ആഘോഷമാക്കുന്ന ചിത്രങ്ങൾ ശ്രദ്ധനേടുകയാണ്. സ്നേഹവും ഐക്യവും എന്ന കുറിപ്പിനൊപ്പമാണ് അമിതാഭ് ബച്ചനും ഐശ്വര്യ റായിയും ചിത്രങ്ങൾ പങ്കുവെച്ചത്.
Read More: ക്വാറന്റീൻ കാലം ആസ്വദിച്ച് അഹാന- ഉടൻ രോഗമുക്തയാകുമെന്ന പ്രതീക്ഷ പങ്കുവെച്ച് നടി
തന്റെ ബ്ലോഗിൽ പോയ വർഷത്തെക്കുറിച്ചും അമിതാഭ് കുറിച്ചിരുന്നു- ‘ 2020 ഒരു വിചിത്ര വർഷമായിരുന്നു, അടുത്തതും വിചിത്രമായിരിക്കാം, പക്ഷെ മുമ്പത്തേതിനേക്കാളും മികച്ച അർത്ഥത്തിലായിരിക്കുമെന്നാണ് 1.1.2021 ന്റെ അനുഭവം’. അതേസമയം, ആഘോഷങ്ങൾക്ക് മുന്നോടിയായി കൊച്ചുമകൾ ആരാധ്യക്കൊപ്പം പാട്ടുപാടുന്ന വീഡിയോ അമിതാഭ് ബച്ചൻ പങ്കുവെച്ചിരുന്നു. ഐശ്വര്യയും അഭിഷേക് ബച്ചനും ഈ വീഡിയോ പങ്കുവെച്ചിരുന്നു. കുടുംബത്തോടൊപ്പമുള്ള സംഗീതം മികച്ചതാണ്’ എന്ന കുറിപ്പിനൊപ്പമാണ് അമിതാഭ് ബച്ചൻ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
Story highlights- bachan family new year celebration