ക്വാറന്റീൻ കാലം ആസ്വദിച്ച് അഹാന- ഉടൻ രോഗമുക്തയാകുമെന്ന പ്രതീക്ഷ പങ്കുവെച്ച് നടി

January 1, 2021

ലോക്ക് ഡൗണിന് ശേഷം സിനിമാ ചിത്രീകരണങ്ങൾ ആരംഭിച്ചിരിക്കുകയാണ്. സുരക്ഷാ മുന്കരുതലുകളെല്ലാം എടുത്തുകൊണ്ട് ആരംഭിച്ചുവെങ്കിലും കൊവിഡിന്റെ വ്യപനം നിയന്ത്രണാതീതമാണ്. അതുകൊണ്ടുതന്നെ പല സിനിമാ താരങ്ങൾക്കും കൊവിഡ് ബാധിച്ചിരുന്നു. ഇപ്പോഴിതാ, നടി അഹാന കൃഷ്ണകുമാർ രോഗബാധിതയാണെന്ന് അറിയിച്ചിരിക്കുകയാണ്.

ക്വാറന്റീനിൽ കഴിയുന്ന താരം ഏതാനും ദിവസങ്ങൾക്കുള്ളിൽ രോഗമുക്തയാകുമെന്ന പ്രതീക്ഷയും പങ്കുവയ്ക്കുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് കൊവിഡ് ബാധിതയെന്നു കണ്ടെത്തിയെന്നും അതിനു ശേഷം ഏകാന്തതയിൽ സ്വന്തം സാന്നിധ്യം തന്നെ ആസ്വദിച്ച് ഇരിക്കുകയാണ് എന്ന് അഹാന പറയുന്നു.

‘കഴിഞ്ഞ രണ്ടുദിവസമായി നല്ല ആരോഗ്യനിലയിലാണ്. വൈകാതെ നെഗറ്റീവ് ആവുമെന്ന് കരുതുന്നു. ആകുമ്പോള്‍ അറിയിക്കാം’- അഹാനയുടെ വാക്കുകൾ. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് അഹാന രോഗവിവരം പങ്കുവെച്ചത്. കൃഷ്ണകുമാർ പങ്കുവെച്ച ക്രിസ്മസ് ആഘോഷങ്ങളിൽ അഹാനയുടെ ചിത്രങ്ങൾ ഇല്ലാതിരുന്നപ്പോൾ ആരാധകർ കമന്റുകളിലൂടെ നടിയെ കുറിച്ച് അന്വേഷിച്ചിരുന്നു.

Read More: ‘അച്ഛനില്ലാതെ അടുത്ത വർഷത്തിലേക്ക്’- ഇർഫാൻ ഖാന്റെ ഓർമകളിൽ മകൻ

കുടുംബം സുരക്ഷിതമെന്നും ഒരു ഹോട്ടലിലാണ് ക്വാറന്റീനിൽ കഴിയുന്നതെന്നും അഹാന പങ്കുവയ്ക്കുന്നു. അതേസമയം, ലോക്ക് ഡൗൺ കാലത്ത് അഹാന കുടുംബത്തിനൊപ്പം പൂർണമായും തിരുവനന്തപുരത്തെ വീട്ടിലാണ് കഴിഞ്ഞത്. ഏതാനും പരസ്യ ചിത്രങ്ങളുടെ ചിത്രീകരണത്തിനായി മാത്രമാണ് പുറത്തേക്കിറങ്ങിയത്. ലോക്ക് ഡൗൺ ഇളവുകൾ നൽകിയതിന് ശേഷമാണ് ഷൂട്ടിംഗ് തിരക്കിലേക്ക് താരം ചേക്കേറിയയ്ത്.

Story highlights- ahaana krishna about quarantine days