മിഠായി കഴിച്ച് അഭിപ്രായം പറയണം; ലോകത്തെ കൗതുകം നിറഞ്ഞ ജോലി
ലോകത്തിൽ കൗതുകം നിറഞ്ഞ നിരവധി ജോലികൾ ഉണ്ട്. അതിലൊന്നാണ് കാൻഡിയോളജിസ്റ്റ് തസ്തിക. പേരുപോലെത്തന്നെ വളരെ കൗതുകം നിറഞ്ഞതാണ് ഈ ജോലിയും. മിഠായി കഴിച്ച് അഭിപ്രായം പറയണം എന്നതാണ് ഈ ജോലി. കേൾക്കുമ്പോൾ തമാശയായി തോന്നിയേക്കാം. എന്നാൽ കാൻഡി ഹൗസ് എന്നൊരു കനേഡിയൻ കമ്പനിയാണ് വ്യത്യസ്തമായ ഈ ജോലി ഓഫർ ചെയ്യുന്നത്.
ഒരു മണിക്കൂർ തൊട്ട് എട്ട് മണിക്കൂർ വരെയാണ് ഈ ജോലി ചെയ്യേണ്ടത്. യോഗ്യതയായി ആവശ്യമുള്ളത് മധുരത്തോടുള്ള താത്പര്യവും ഫുഡ് അലർജി ഇല്ലായെന്നുള്ള സർട്ടിഫിക്കറ്റും മാത്രം. കമ്പനി നൽകിയ ഈ പരസ്യം കണ്ട് സോഷ്യൽ മീഡിയയിലൂടെ നിരവധിപ്പേരാണ് താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. ഇത്രയും സന്തോഷവും സുഖവും നിറഞ്ഞ ജോലി വേറെയില്ലെന്നാണ് പല ആളുകളുടെയും അഭിപ്രായം. എന്നാൽ മധുരം അധികം കഴിക്കുന്നത് ആരോഗ്യം ദോഷമാകാൻ കാരണമാകും എന്ന് പറയുന്നവരും ഒരുപാടുണ്ട്.
Read also: 20 വർഷമായി തങ്ങൾക്ക് വേണ്ടി ജോലി ചെയ്യുന്നു; ജോലിക്കാരിയ്ക്ക് സ്നേഹസമ്മാനം ഒരുക്കി ഉടമസ്ഥൻ, വീഡിയോ
എന്തായാലും ഇതിനോടകം ഈ തസ്തികയിലേക്ക് നിരവധിപ്പേർ അപേക്ഷ അയച്ചു കഴിഞ്ഞു. ഇത്തരത്തിൽ നിരവധി രസകരമായ ജോലികളെയാണ് സോഷ്യൽ മീഡിയ പരിചയപ്പെടുത്തുന്നത്.
Story Highlights:company wants to hire ‘candyologists’ to taste-test candies