ബ്രിട്ടീഷ് രാജകുടുംബത്തിൽ 19 ലക്ഷം രൂപ ശമ്പളമുള്ള ജോലി; പക്ഷേ, വിചിത്രമായൊരു പരീക്ഷ പാസാകണം
ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ബക്കിംഗ്ഹാം കൊട്ടാരത്തിൽ ജോലി ചെയ്യുന്നവർക്ക് ശമ്പളമായി ലഭിക്കുന്നത് ലക്ഷങ്ങളാണ്. ഹൗസ് കീപ്പർ ജോലിക്ക് പത്തൊൻപത് ലക്ഷം രൂപയാണ് മാസ വരുമാനം. എന്നാൽ, ഈ ജോലി ലഭിക്കുന്നത് അത്ര നിസാരമല്ല. ഇംഗ്ലീഷും കണക്കും നന്നായി അറിഞ്ഞിരിക്കണം എന്നതിന് പുറമെ വിചിത്രമായൊരു പരീക്ഷയും ഉദ്യോഗാർത്ഥികൾ പാസാകേണ്ടതുണ്ട്.
ജോലി കൊട്ടാരത്തിലാകുമ്പോൾ അത്ര നിസാരവുമായിരിക്കില്ല പരീക്ഷകൾ. കേട്ടാൽ നിസാരമെന്ന് തോന്നുന്ന ഈ പരീക്ഷ ജയിക്കുന്നത് അത്ര എളുപ്പമല്ല. എഴുത്തുപരീക്ഷയോ പൊതുവിജ്ഞാനമോ ഒന്നുമല്ല. പകരം, ഇതൊരു പ്രാക്ടിക്കൽ പരീക്ഷയാണെന്ന് വിശേഷിപ്പിക്കാം. രാജ്ഞിക്കുവേണ്ടിയാണ് കൊട്ടാരത്തിൽ ജോലി ചെയ്യേണ്ടത്. അതുകൊണ്ടുതന്നെ ചെയ്യുന്നത് ഒരു സാധാരണ ജോലി ചെയ്യുന്നതുപോലെയല്ല.
Read More: തിയേറ്റർ സജീവമാകുമ്പോൾ പ്രേക്ഷകർ കാത്തിരിക്കുന്ന 7 ചിത്രങ്ങൾ
ഒരു ഉദ്യോഗാർഥിയെ കൊട്ടാരത്തിലെ വിശാലമായ ഹാളിലേക്ക് കൂട്ടികൊണ്ടുവരും. എന്തിനെന്ന് പറയാതെയാണ് ഇവിടേക്ക് കൊണ്ടുവരുന്നത്. മുറിയിലെ അടുപ്പിലോ പരവതാനിയിലോ ചത്ത ഈച്ചയെ നേരത്തെ തന്നെ വെച്ചിട്ടുണ്ടാകും. എവിടെയാണോ പ്രാണിയെ വെച്ചിരിക്കുന്നത് അങ്ങോട്ടേക്ക് അവരുടെ ശ്രദ്ധ ക്ഷണിക്കാൻ ശ്രമിക്കും. പത്തിൽ അഞ്ചുപേരും പ്രാണിയെ കണ്ടെത്തും. പക്ഷെ അവിടെ പരീക്ഷ അവസാനിക്കില്ല. എങ്ങനെയാണ് നിലത്തുനിന്നും അവർ ആ പ്രാണിയെ എടുക്കുന്നത് എന്നതിന്റെ രീതിയും ശ്രദ്ധിക്കും. അങ്ങനെ എല്ലാ രീതിയിലും പാസായാൽ അവർക്ക് കൊട്ടാരത്തിലെ ജോലി ഉറപ്പാണ്. പഞ്ച നക്ഷത്ര ഹോട്ടലിലെ തൊഴിലാളിയെക്കാളും മികച്ചതായിരിക്കണം കൊട്ടാരത്തിലെ തൊഴിലാളി എന്ന നിർബന്ധമാണ് ഈ വിചിത്ര പരീക്ഷണത്തിന് പിന്നിൽ.
Story highlights- dead fly” test for appointing servants to the British Royal Palace