കൈകളും കാലുകളുമില്ലാതിരുന്നിട്ടും കരാട്ടെയെ കീഴടക്കിയ മിടുക്കന്റെ ജീവിതകഥ

January 16, 2021
Differently-abled Gaza man conquers karate

നതിങ് ഈസ് ഇംപോസിബിള്‍; അസാധ്യമായത് ഒന്നുമില്ല…. മോട്ടിവേഷ്ണല്‍ ക്ലാസുകളിലെ സ്ഥിരം ഡയലോഗ് എന്നു പറഞ്ഞ് പലരും ഈ വാചകത്തെ അകറ്റിനിര്‍ത്താറുണ്ട്. എന്നാല്‍ ചില ജീവിതങ്ങളെ അടുത്തറിയുമ്പോള്‍ അറിയാതെ ഹൃദയംകൊണ്ട് പറഞ്ഞുപോകും നതിങ് ഈസ് ഇംപോസിബിള്‍ എന്ന്… കൈകളും കാലുകളും ഇല്ലാതിരുന്നിട്ടും കരാട്ടെയെ കീഴടക്കിയ ഒരു മിടുക്കനുണ്ട്. പേര് യൂസഫ് അബി അമീറ.

കൈകളും കാലുകളുമില്ലാതെയാണ് യൂസഫ് അബി അമീറ ഭൂമിയിലേയ്ക്ക് പിറന്നത്. എന്നാല്‍ അദ്ദേഹത്തില്‍ ഒരിക്കലും കെടാത്ത പ്രതീക്ഷയും ആത്മവിശ്വാസത്തിന്റെ കരുത്തുമുണ്ടായിരുന്നു. അതുതന്നെയാണ് യൂസഫ് അബി അമീറയുടെ വിജയ രഹസ്യവും. ജീവിതത്തില്‍ ഒന്നും അസാധ്യമല്ലെന്ന് അദ്ദേഹം സ്വജീവിതംകൊണ്ടുതന്നെ തെളിയിച്ചിരിയ്ക്കുകയാണ്.

കൈകളും കാലുകളുമില്ലാത്ത കരാട്ടെക്കാരന്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ പലരും നെറ്റി ചുളിക്കും. ചിലര്‍ അതിശയിക്കും. എന്നാല്‍ യൂസഫ് അബി അമീറയുടെ ജീവിതം അടുത്തറിയുമ്പോള്‍ അദ്ദേഹത്തിന്റെ പകരംവയ്ക്കാനില്ലാത്ത ഉള്‍ക്കരുത്തിനെ പ്രശംസിക്കാതിരിക്കാന്‍ ആവില്ല.

Read more: മൂന്ന് തവണ കപ്പലില്‍ ആഴക്കടലില്‍ മുങ്ങിയിട്ടും മരണത്തെ അതിജീവിച്ച പൂച്ച; ഇത് ‘അണ്‍സിങ്കബിള്‍ സാം’

ഇരുപത്തിനാല് വയസ്സുകാരനായ യൂസഫ് അബി അമീറ ഗാസ സ്വദേശിയാണ്. മാത്രമല്ല പാലസ്തീനിയന്‍ നിയമവിദ്യാലയത്തിലെ ബിരുദധാരിയും. കരാട്ടെയില്‍ ഓറഞ്ച് ബെല്‍റ്റ് സ്വന്തമാക്കിയ യൂസഫ് അബി അമീറയുടെ സ്റ്റിക് ഫൈറ്റിങ് കഴിവുകള്‍ അപാരമാണ്. ഗാസയിലെ അല്‍-മഷ്താല്‍ ക്ലബ് ഫോര്‍ മാര്‍ഷല്‍ ആര്‍ട്‌സില്‍ പരിശീലകനോടൊപ്പം പതിവായി പരിശീലനവും നേടുന്നുണ്ട് യൂസഫ് അബി അമീറ.

ജീവിതംകൊണ്ട് അനേകര്‍ക്ക് പ്രചോദനമായി മാറുകയാണ് ഈ കരാട്ടെക്കാരന്‍. ‘ വൈകല്യം എന്നത് ശരീരത്തിനല്ല, മറിച്ച് മനസ്സിലാണ്. അതുകൊണ്ടുതന്നെ മനസ്സുവെച്ചാല്‍ ഒന്നും അസാധ്യമല്ല’ . ലോകത്തോട് ഇങ്ങനെ പറയാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് യൂസഫ് അബി അമീറ പറയുന്നു. കരാട്ടെയില്‍ അന്തര്‍ദേശിയ ചാമ്പ്യന്‍ഷിപ്പുകളാണ് അദ്ദേഹത്തിന്റെ സ്വപ്നം.

Story highlights: Differently-abled Gaza man conquers karate