“മമ്മൂട്ടി എന്ന നടനെ അല്പം മാറി നിന്ന് മറ്റൊരു മമ്മൂട്ടി നിരീക്ഷിക്കുന്നുണ്ടാകണം”: സത്യന് അന്തിക്കാട്
വേറിട്ട കഥാപാത്രങ്ങളെ അഭിനയമികവിലൂടെ പരമോന്നതിയിലെത്തിക്കുന്ന മമ്മൂട്ടി എന്ന നടന് വാക്കുകള്‍ക്കും വര്‍ണ്ണനകള്‍ക്കും അതീതമാണ്. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന ദ് പ്രീസ്റ്റ് എന്ന ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ടീസറിന് ലഭിച്ചതും. ശ്രദ്ധ നേടുകയാണ് മമ്മൂട്ടിയെക്കുറിച്ച് സത്യന് അന്തിക്കാട് പങ്കുവെച്ച കുറിപ്പ്.
‘മമ്മൂട്ടി എപ്പോഴും എന്നെ അതിശയിപ്പിക്കാറുണ്ട്. അഭിനയ മികവിലൂടെ.. ഉറച്ച നിലപാടുകളിലൂടെ.. കറയില്ലാത്ത സൗഹൃദത്തിലൂടെ.. മമ്മൂട്ടി എന്ന നടനെ അല്പം മാറി നിന്ന് മറ്റൊരു മമ്മൂട്ടി നിരീക്ഷിക്കുന്നുണ്ടാകണം. അതുകൊണ്ടാണ് എന്നും പുതുമയോടെ പ്രേക്ഷകര്‍ക്കു മുന്നിലെത്താന്‍ അദ്ദേഹത്തിനു സാധിക്കുന്നത്. ശബ്ദം കൊണ്ടും സാന്നിദ്ധ്യംകൊണ്ടും ‘പ്രീസ്റ്റി’ന്റെ ടീസര്‍ പ്രതീക്ഷയുണര്‍ത്തുന്നു. ജോഫിന്‍ എന്ന പുതിയ സംവിധായകന് ആശംസകള്‍ നേരുന്നു.’ സത്യന് അന്തിക്കാട് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
Read more: കൈകളും കാലുകളുമില്ലാതിരുന്നിട്ടും കരാട്ടെയെ കീഴടക്കിയ മിടുക്കന്റെ ജീവിതകഥ
അതേസമയം മഞ്ജു വാര്യരും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ദ് പ്രീസ്റ്റ്. സംവിധായകന് ജിസ് ജോയിയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട് ജോഫിന്‍. ആന്റോ ജോസഫും ബി ഉണ്ണിക്കൃഷ്ണനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ദീപു പ്രദീപും ശ്യാം മോനോനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒരുമിച്ചെത്തുന്നു എന്നതുതന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം.
Story highlights: Director Anthikkadu about Mammootty