‘എന്തൊരു കൂൾ ലുക്കാണ്! ഇനിയും കാത്തിരിക്കാനാവില്ല’- മമ്മൂട്ടിയുടെ ‘ദി പ്രീസ്റ്റ്’ ലുക്കിനെക്കുറിച്ച് ദുൽഖർ സൽമാൻ

മമ്മൂട്ടി നായകനായ ദി പ്രീസ്റ്റിന്റെ തിയേറ്റർ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. സെക്കൻഡ് ലുക്ക് പോസ്റ്ററിന് ഒപ്പമാണ് ചിത്രം റിലീസിന് ഒരുങ്ങുന്ന വിവരം മമ്മൂട്ടി പങ്കുവെച്ചത്. പോസ്റ്ററിൽ മമ്മൂട്ടി താടി നീട്ടി വളർത്തിയ ലുക്കിൽ കറുത്ത കോട്ടും തൊപ്പിയുമൊക്കെയായി പുത്തൻ ലുക്കിലാണ്. മമ്മൂട്ടിയുടെ ദി പ്രീസ്റ്റ് ലുക്ക് ഏറ്റവുമധികം ആവേശത്തിലാക്കിയിരിക്കുന്നത് മകനും നടനുമായ ദുൽഖർ സൽമാനെയാണ്.പോസ്റ്റർ പങ്കുവെച്ചുകൊണ്ട് ഈ ചിത്രത്തിനായി കാത്തിരിക്കാനാകില്ല എന്നാണ് ദുൽഖർ കുറിച്ചിരിക്കുനന്ത്.
‘വളരെ കൗതുകകരമായി തോന്നുന്നു! എന്തൊരു കൂൾ ലുക്കാണ്! ബിഗ് സ്‌ക്രീനിൽ ഈ സിനിമ കാണാൻ കാത്തിരിക്കാനാവില്ല. ദി പ്രീസ്റ്റിന്റെ മുഴുവൻ ടീമിനും എല്ലാ ആശംസകളും’.നവാഗതനായ ജോഫിൻ ടി ചാക്കോയാണ് ഈ ത്രില്ലർ സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘ദി പ്രീസ്റ്റ്’. ആന്റോ ജോസഫ്, ബി ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

Read More: ‘ദി പ്രീസ്റ്റ്’ റിലീസിന് ഒരുങ്ങുന്നു- പോസ്റ്റർ പങ്കുവെച്ച് മമ്മൂട്ടി
നിഖില വിമലും ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട് ചിത്രത്തില്‍. ദീപു പ്രദീപ്, ശ്യാം മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് പുതിയ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്ററുകൾ തുറന്നു പ്രവർത്തിക്കാനൊരുങ്ങുകയാണ് ജനുവരി അഞ്ചു മുതൽ. റിലീസിന് കാത്തിരുന്ന ചിത്രങ്ങളെല്ലാം തിയേറ്ററിലേക്ക് എത്താനുള്ള ഒരുക്കത്തിലാണ്. മോഹൻലാൽ നായകനായ ‘മരക്കാർ; അറബിക്കടലിന്റെ സിംഹം’ ജനുവരി 26നാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ‘കുറുപ്പ്’ എന്ന ദുൽഖർ സൽമാൻ ചിത്രവും റിലീസിന് തയ്യാറെടുക്കുകയാണ്.
Story highlights- dulquer salmaan about mammootty’s the priest look