കൊഴുപ്പ് രഹിത ഭക്ഷണശാലകൾക്കായി സർക്കാർ; ട്രാൻസ് ഫാറ്റ് കുറയ്ക്കാൻ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര അതോറിറ്റിയുടെ തീരുമാനം
ഹൃദയ സംബന്ധമായ നിരവധി അസുഖങ്ങൾക്ക് കാരണമാകുന്ന ഒന്നാണ് ട്രാൻസ് ഫാറ്റ്. കൊഴുപ്പിലും എണ്ണകളിലും കാണപ്പെടുന്ന ട്രാൻസ് ഫാറ്റ് കുറയ്ക്കാൻ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര അതോറിറ്റി തീരുമാനിച്ചു. ബേക്കറി ഭക്ഷണങ്ങളിലും സസ്യ എണ്ണകളിലുമാണ് ട്രാൻസ് ഫാറ്റ്( കൃത്രിമ കൊഴുപ്പ്) കൂടുതലും കാണുന്നത്. നിലവിൽ അഞ്ചു ശതമാനം ട്രാൻസ് ഫാറ്റ് ഉപയോഗിക്കാനായിരുന്നു അനുമതി. ഇത് മൂന്നു ശതമാനമായി കുറച്ചു.
2021ൽ മൂന്നു ശതമാനമായും 2022ൽ രണ്ടു ശതമാനമാണ് കുറയ്ക്കാനാണ് പദ്ധതി. സസ്യ ഇണയോട് ഹൈഡ്രജൻ ചേർത്താണ് ട്രാൻസ് ഫാറ്റ് നിർമിക്കുന്നത്. ഏറെനാൾ ഭക്ഷണങ്ങൾ കേടുവരാത്ത രീതിയിൽ സൂക്ഷിക്കാം എന്നതാണ് പ്രത്യേകത. ബേക്കറി പലഹാരങ്ങളിലും വനസ്പതിയിലും ട്രാൻസ് ഫാറ്റ് കാണപ്പെടാറുണ്ട്.
Read More: സ്റ്റീഫൻ നെടുമ്പള്ളിയായി ചിരഞ്ജീവി; ലൂസിഫർ തെലുങ്ക് റീമേക്ക് ആരംഭിക്കുന്നു
വ്യാവസായിക ട്രാൻസ് കൊഴുപ്പുകൾ വിഷ സംയുക്തങ്ങളാണ്. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങൾ പോലുള്ളവയ്ക്ക് കാരണമാകും. കഴിഞ്ഞ വർഷം ഒക്ടോബറിൽ ദേശീയ തലസ്ഥാനത്ത് നടന്ന എട്ടാമത് അന്താരാഷ്ട്ര ഷെഫ് കോൺഫറൻസിൽ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ “ട്രാൻസ് ഫാറ്റ് ഫ്രീ” ലോഗോ പുറത്തിറക്കിയിരുന്നു. 0.2g / 100g ൽ കൂടുതൽ വ്യാവസായിക ട്രാൻസ് കൊഴുപ്പുകളോ, ട്രാൻസ്-ഫാറ്റ് ഫ്രീ കൊഴുപ്പുകളോ എണ്ണകളോ ഉപയോഗിക്കുന്ന റെസ്റ്റോറന്റുകളും ഭക്ഷ്യ നിർമ്മാതാക്കളും ഈ ലോഗോ ഉപയോഗിക്കാൻ നിർദേശമുണ്ട്.
Story highlights- FSSAI reduces trans fat levels in food from 5% to 3%