‘ഗ്യാങ്സ് ഓഫ് 18’ലൂടെ മമ്മൂട്ടി വീണ്ടും തെലുങ്കിലേക്ക്
യാത്ര എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമാ പ്രേക്ഷകരുടെ ഇഷ്ടം മമ്മൂട്ടി നേടിയിരുന്നു. ഇപ്പോഴിതാ, മറ്റൊരു മമ്മൂട്ടി ചിത്രം കൂടി തെലുങ്ക് പ്രേക്ഷകരിലേക്ക് എത്തുകയാണ്. ശങ്കർ രാമകൃഷ്ണൻ ആദ്യമായി സംവിധാനം ചെയ്ത പതിനെട്ടാംപടി എന്ന ചിത്രമാണ് മൊഴിമാറ്റം ചെയ്ത് തെലുങ്കിലേക്ക് എത്തുന്നത്. തെലുങ്കിൽ ഗ്യാങ്സ് ഓഫ് 18 എന്നാണ് ചിത്രത്തിന്റെ പേര്.
ശങ്കര്‍ രാമകൃഷ്ണനാണ് പതിനെട്ടാംപടി എന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചത്. പുതുമുഖതാരങ്ങളടക്കം നിരവധി ചലച്ചിത്രതാരങ്ങള്‍ അണിനിരന്നിരുന്നു ചിത്രത്തില്‍. മമ്മൂട്ടിയും പൃഥ്വിരാജും ആര്യയും അതിഥി വേഷത്തിലാണ് ചിത്രത്തിലെത്തിയത്. തിയേറ്ററുകളില്‍ മികച്ച പ്രേക്ഷകസ്വീകാര്യതയും ചിത്രം നേടി. പ്രിയാമണി, അഹാന കൃഷ്ണ, മനോജ് കെ ജയന്, മണിയന്‍പിള്ള, ലാലു അലക്സ്, സുരാജ് വെഞ്ഞാറമൂട് എന്നിങ്ങനെയും താരനിര നീളുന്നു.
Redefining the MASS & ROYALTY 🔥
— Sri Venkateswara Vidyalayam Arts (@SVVartsOfficial) January 25, 2021
Here's the FIRST LOOK of @mammukka 😎from
𝗚𝗔𝗡𝗚𝗦 𝗢𝗙 𝟭𝟴 🙌🏻
🎬 #ShankarRamaKrishnan
💰@GVSambiReddy @SVVartsofficial
🥁@imkaashif @PrithviOfficial @arya_offl @Iamunnimukundan #AhanaKrishna #Priyamani #GangsOf18Movie @AppleTreeprodns pic.twitter.com/Rm3khJblT7
Read More: വേഷപ്പകർച്ചയിൽ വീണ്ടും അമ്പരപ്പിച്ച് തങ്കച്ചൻ; ഹിറ്റായി സ്റ്റാർ മാജിക് വേദിയിലെ എയർഹോസ്റ്റസ് ബെറ്റി
ഉറുമി എന്ന സിനിമയ്ക്ക ശേഷം ആഗസ്റ്റ് സിനിമാസിനു വേണ്ടി ശങ്കര്‍ രാമകൃഷ്ണന് സംവിധാനം നിര്‍വ്വഹിച്ച ചിത്രമാണ് പതിനെട്ടാം പടി. ശങ്കര്‍ രാമകൃഷ്ണന്റെ രണ്ടാമത്തെ സംവിധാന സംരംഭംകൂടിയാണ് ’18ാം പടി’. ‘കേരള കഫേ’യാണ് ശങ്കര്‍ രാമകൃഷ്ണന് സംവിധാനം നിര്‍വ്വഹിച്ച ആദ്യ ചിത്രം. ഈ ചിത്രവും തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയിരുന്നു.
Story highlights- gangs of 18