മമ്മൂട്ടിയുടെ പതിനെട്ടാം പടി തെലുങ്കിലേയ്ക്ക്; ഗ്യാങ്‌സ് ഓഫ് 18 ഒരുങ്ങുന്നു

January 29, 2021
Pathinettam Padi to be dubbed and released in Telugu as Gangs of 18

മമ്മൂട്ടി അതിഥി വേഷത്തിലെത്തിയ പതിനെട്ടാം പടി എന്ന ചിത്രം തെലുങ്കിലേയ്ക്ക് മൊഴിമാറ്റത്തിനൊരുങ്ങുന്നു. ഗ്യാങ്‌സ് ഓഫ് 18 എന്നാണ് തെലുങ്ക് പതിപ്പിന്റെ പേര്. ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തിന് തിരക്കഥ ഒരുക്കിയതും ശങ്കര്‍ രാമകൃഷ്ണനാണ്. ആക്ഷന്‍ ത്രില്ലര്‍ സ്വഭാവമാണ് ചിത്രത്തിന്.

നിരവധി താരങ്ങള്‍ അണിനിരന്ന ചിത്രമാണ് പതിനെട്ടാം പടി. ജോണ്‍ എബ്രഹാം പാലയ്ക്കല്‍ എന്ന അതിഥി കഥാപാത്രമായാണ് ചിത്രത്തില്‍ മമ്മൂട്ടിയെത്തിയത്. ചിത്രത്തിനു വേണ്ടിയുള്ള താരത്തിന്റെ ലുക്കും ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടിയിരുന്നു. നിരവധി ചലച്ചിത്ര താരങ്ങള്‍ അണിനിരന്ന സിനിമ കൂടിയാണ് പതിനെട്ടാം പടി.

Read more: സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥ പ്രേക്ഷകരിലേക്ക്; ജൂലൈ 2 മുതൽ ‘മേജര്‍’ എത്തുന്നു

മമ്മൂട്ടിയ്ക്ക് പുറമെ പൃഥ്വിരാജ് സുകുമാരന്‍, പ്രിയാമണി, ഉണ്ണി മുകുന്ദന്‍, ആര്യ, സുരാജ് വെഞ്ഞാറമൂട്, അഹാന കൃഷ്ണ, സാനിയ ഇയ്യപ്പന്‍, ബിജു സോപാനം, മനോജ് കെ ജയന്‍, ലാലു അലക്‌സ്, പ്രിയ ആനന്ദ് തുടങ്ങി നിരവധി കഥാപാത്രങ്ങള്‍ അണിനിരന്നു ചിത്രത്തില്‍. ഒട്ടനവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേഷനാണ് ചിത്രം നിര്‍മിച്ചത്.

Story highlights: Pathinettam Padi to be dubbed and released in Telugu as Gangs of 18